കെഫാ മാസ്റ്റേഴ്‌സ് ചാമ്പ്യന്‍സ് ലീഗിന്  ഞായറാഴ്ച തുടക്കം

ആദ്യ മത്സരം കണ്ട്രോള്‍ എലെക്ട്രിക്കല്‍ എഫ്.സി. കാലിക്കറ്റും യു.എഫ്.എഫ്.സി. ദുബൈയും തമ്മില്‍ നടക്കും.

New Update
46464

ദുബൈ: ആജല്‍ കെഫാ മാസ്റ്റേഴ്‌സ് ചാമ്പ്യന്‍സ് ലീഗ് നാലാം സീസണ്‍ ദുബൈ ഖിസൈസ് സ്റ്റാര്‍ സ്‌കൂളിലെ അല്‍ ഐന്‍ ഫാം സ്റ്റേഡിയത്തില്‍ ഞായറാഴ്ച രാത്രി എട്ട് മണിക്ക് തുടങ്ങും.  

Advertisment

ആദ്യ മത്സരം കണ്ട്രോള്‍ എലെക്ട്രിക്കല്‍ എഫ്.സി. കാലിക്കറ്റും യു.എഫ്.എഫ്.സി. ദുബൈയും തമ്മില്‍ നടക്കും. തുടര്‍ന്ന് ഫ്‌ലൈ ഓണ്‍ വീല്‍സ് ടൂറിസം അബുദാബി ജി. സെവനും സൈക്കോ ദുബൈയും തമ്മില്‍ നടക്കും. 

പ്രായം തളര്‍ത്താത്ത പോരാളികളുടെ വീറും വാശിയുമേറിയ മത്സരം സൗജന്യമായി കാണാന്‍ യു.എ.ഇലെ എല്ലാ ഫുട്ബാള്‍ സ്‌നേഹികള്‍ക്കും ഖിസൈസിലെ അല്‍ ഐന്‍ ഫാം സ്റ്റേഡിയത്തില്‍ സൗകര്യമൊരുക്കിയതായി കേരള എക്‌സ്പാട് ഫുട്‌ബോള്‍ അസോസിയേഷന്‍-കെഫാ ഭാരവാഹികള്‍ അറിയിച്ചു.

Advertisment