അബുദാബി മലയാളി സമാജം വലിയ പെരുന്നാൾ വിപുലമായി ആഘോഷിച്ചു

New Update
realaity show shiyas

അബുദാബി : അബുദാബി മലയാളി സമാജം വലിയ പെരുന്നാൾ വിപുലമായി ആഘോഷിച്ചു. മെഹ്ഫിൽ അബുദാബിയുടെ മുട്ടിപ്പാട്ട് സദസ്സിനെ ആവേശഭരിതമാക്കി. സമാജം ബാലവേദി, വനിതാ വേദി അംഗങ്ങളുടെ കലാ പരിപാടികളും അരങ്ങേറി..

Advertisment

സമാജം പ്രസിഡന്റ്‌ സലിം ചിറക്കൽ അധ്യക്ഷനായ പരിപാടിയിൽ റിയാലിറ്റി ഷോ ഫെയിം ഷിയാസ് കരീം, മാപ്പിളപ്പാട്ട്  ഗായകരായ ഷാക്കി, ഫൈസൽ തൈനെരി എന്നിവർ മുഖ്യ അതിഥികകളായി.

ഓരോ ആഘോഷങ്ങളും മാനവരാശിക്ക് ഗുണം ചെയ്യട്ടെ എന്നും.. മാനവികതയും പരിപാടികളിൽ എല്ലാവരുടെയും സാന്നിധ്യവും കാണാൻ ജിസിസി രാജ്യങ്ങളിലെ മലയാളി പരിപാടികളിൽ  ' ഷിയാസ്  ' അഭിപ്രായപ്പെട്ടു..

  കോർഡിനേഷൻ വൈസ് ചെയർമ്മാൻ   'എ.എം.അൻസാർ,വൈസ് പ്രസിഡന്റ്‌ ടി.എം നിസാർ, ട്രഷറര്‍  യാസിർ അറഫാത്ത്, ജോ. സെക്രട്ടറി  ഷാജഹാൻ ഹൈദർ അലി എന്നിവർ സംസാരിച്ചു. വെൽഫയർ സെക്രട്ടറി ബിജു. സ്വാഗതവും അസിസ്റ്റൻ്റ് ട്രഷറർ സൈജു പിള്ള നന്ദിയും പറഞ്ഞു.

പരിപാടികൾക്ക്  ആർട്സ് സെക്രട്ടറി ജാസിർ ബിൻ സലിം, അസിസ്റ്റന്റ് ആർട്സ് സെക്രട്ടറി സാജൻ, മാനേജങ് കമ്മിറ്റി അംഗങ്ങളായ ഷാജികുമാർ,മഹേഷ്‌ എളനാട്, സുധീഷ് കൊപ്പം, നടേശൻ ശശി,വനിതാ വിംഗ് കൺവീനർ ലാലി സാംസൺ , ശ്രീജ പ്രമോദ് നമിത സുനിൽ എന്നിവർ നേതൃത്വം നൽകി..

കേരള സോഷ്യൽ സെന്ററിൽ വെച്ച് നടന്ന കുട്ടികളുടെ നാടക മത്സരത്തിൽ പങ്കെടുത്ത മലയാളി സമാജം നാടക ടീമിനുള്ള സർട്ടിഫിക്കറ്റ് മൊമെൻ്റോ എന്നിവ ചടങ്ങിൽ വെച്ച് നൽകി. 

 വനിതാവേദി ജോയിന്റ് കൺവീനർമാരായ ഷീന ഫാത്തിമ, ചിലു സൂസൻ,  എന്നിവർ പരിപാടിയിലെ അവതാരകരായി