യു എ ഇ : റമദാനിലെ പുണ്യരാവിൽ അക്കാഫ് ഇവെന്റ്സ് പ്രവർത്തകർ ഒരുക്കിയ സുഹൂറിൽ എലൈറ്റ് മാനേജിങ് ഡയരക്ടർ ഹരികുമാർ ചൊല്ലിയ പ്രതിജ്ഞ ഏറ്റുചൊല്ലി അക്കാഫ് പ്രവർത്തകർ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നാന്ദി കുറിച്ചു.
റമദാനിലെ പുണ്യ ദിനങ്ങളിലെല്ലാം അർഹരായവരിലേക്കു ഭക്ഷണപ്പൊതികൾ എത്തിക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി അക്കാഫ് പ്രവർത്തകർക്കായൊരുക്കിയ സുഹൂറിൽ പ്രമുഖ വ്യക്തികളും അക്കാഫ് പ്രവർത്തകരും പങ്കെടുത്തു. സലിം ഷാ റമദാൻ സന്ദേശം നൽകി.
ലഹരി വിരുദ്ധ കേരളം എന്ന സ്വപ്നം നേടിയെടുക്കാൻ അരങ്ങിലും അണിയറയിലും പ്രവർത്തിക്കാൻ ആത്മസമർപ്പണം ചെയ്യുന്ന കേരളത്തിലെ പൂർവ്വവിദ്യാർഥികളുടെ അത്യപൂർവമായ ഏകോപനത്തിനാണ് അക്കാഫ് ഇവെന്റ്സ് സുഹൂർ സാക്ഷ്യം വഹിച്ചത്. കേരളത്തിലെ നൂറിലധികം കോളേജുകളെ പ്രതിനിധീകരിച്ചെത്തിയ പൂർവ വിദ്യാർഥികളുടെ അചഞ്ചലമായ ഇച്ഛാശക്തിയുടെ പ്രതിഫലനമാണ് ലഹരി വിരുദ്ധ പ്രതിജ്ഞയിലൂടെ അക്കാഫ് പൊതുസമൂഹവുമായി പങ്കു വെച്ചത്.
ബി ജി കൃഷ്ണൻ (കോൺസൽ, ഇക്കണോമിക് ട്രേഡ്, കോമേഴ്സ് & എഡ്യൂക്കേഷൻ ),ഹിറ്റ് എഫ് എം ആർ ജെ ഫസ്ലു, . മിന്റു (ചീഫ് റിപ്പോർട്ടർ, മലയാള മനോരമ), എം സി എ നാസർ (മാധ്യമം), ഡോ. സിറാജുദ്ദിൻ മുസ്തഫ (ആസ്റ്റർ ഗ്രൂപ്പ് ) എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു.
അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ, ചെയർമാൻ ഷാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി വി എസ് ബിജുകുമാർ, ട്രെഷറർ ജൂഡിന് ഫെർണാണ്ടസ്, ചീഫ് കോഓർഡിനേറ്റർ അനൂപ് അനിൽ ദേവൻ, വൈസ് ചെയർമാൻ അഡ്വ. ബക്കർ അലി, വൈസ് പ്രസിഡന്റ് അഡ്വ. ഹാഷിക്, സെക്രട്ടറി മനോജ് കെ വി, ചാരിറ്റി ചീഫ് കോഓർഡിനേറ്റർ വി സി മനോജ്, വനിതാ വിഭാഗം ചെയർ പേഴ്സൺ റാണി സുധീർ, പ്രസിഡന്റ് വിദ്യ പുതുശ്ശേരി, സെക്രട്ടറി രശ്മി ഐസക്, എക്സ്കോം സിന്ധു ജയറാം എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ജനറൽ കൺവീനർ ഷൈജു രാമചന്ദ്രൻ (എം ജി കോളേജ്), പുഷ്പജൻ (ബ്രണ്ണൻ കോളേജ്), സന്തോഷ് കണ്ണങ്ങനാട്ട്(മഹാരാജാസ് കോളേജ്), ജോയിന്റ് കൺവീനെർമാരായ മനൂവ് വലിയവീട്ടിൽ (ഗവണ്മെന്റ് കോളേജ്, ആറ്റിങ്ങൽ), ഷാജൻ മാത്യു (DEBCAS ), ഹാരിസ് യൂനുസ് (കാർമേൽ കോളേജ്, സരിൻ സണ്ണി (സെന്റ് അലോഷ്യസ് കോളേജ് ), ബിജോയ് എൻ ഐ (SKVC ) എന്നിവർ ഇഫ്താർ വിതരണത്തിന് നേതൃത്വം നൽകുന്നു.