/sathyam/media/media_files/2026/02/12/ae6ddc26-44ee-4b8d-bf8c-7994ce240a3f-2026-02-12-15-24-36.jpg)
അജ്മാൻ: പ്രമുഖ സംഗീതജ്ഞനും ഗാനരചയിതാവുമായ ഡോ. എം .പി ജോർജ് കോർ എപ്പിസ്കോപ്പയുടെ നേതൃത്വത്തിൽ അജ്മാനിൽ നടത്തിയ " കോലോ ഡി പറുദീസ്സോ"എന്ന സംഗീത കച്ചേരി വ്യത്യസ്തതകൾ കൊണ്ട് ശ്രദ്ധേയമായി. സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്രോതസ്സ് മരണമടഞ്ഞ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കും ആദരാഞ്ജലികൾ അർപ്പിക്കുവാൻ സംഘടിപ്പിച്ചതാണ് പരിപാടി. അജ്മാൻ ഹാബിറ്റാറ്റ് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി വീക്ഷിക്കാൻ നിരവധി സംഗീതം പ്രേമികൾ എത്തി.
ഇന്ത്യൻ ക്ലാസിക്കൽ സംഗീതത്തിലെ എട്ട് രാഗങ്ങളിലാണ് വാദ്യോപകരണങ്ങളുടെ സഹായത്താൽ ഗാനങ്ങൾ ആലപിച്ചത്. വെസ്റ്റേൺ ഡയടോണിക് സ്കെയിൽ കൂടാതെ മോഹനം, ഹംസധ്വനി, കല്യാണി, സിന്ധുഭൈരവി, ഹിന്തോളം, ചാരുകേശി, ദേശ്, ശങ്കാരഭരണം തുടങ്ങിയ രാഗങ്ങളിലാണ് സുറിയാനിയിലും മലയാളത്തിലുമുള്ള ക്രിസ്തീയ ഭക്തിഗാനങ്ങൾ ആലപിച്ചത്.
ഇന്ത്യയിൽ നിരവധി വേദികളിൽ കർണാടക സംഗീത കച്ചേരി നടത്തിയിട്ടുള്ള ഡോ.എം . പി ജോർജ് കോർ എപ്പിസ്കോപ്പ ആദ്യമായാണ് യുഎഇയിൽ സംഗീത കച്ചേരി അവതരിപ്പിക്കുന്നത്. കർണാടക സംഗീതജ്ഞൻ കിടങ്ങറ അജിത് കുമാറിൻറെ നേതൃത്വത്തിലുള്ള സംഘമാണ് പിന്നണി പാടിയത്.
/filters:format(webp)/sathyam/media/media_files/2026/02/12/7fdfe99d-31a4-43aa-bc7b-4d3060dbe434-2026-02-12-15-25-29.jpg)
ഓർത്തഡോക്സ് സഭാ വൈദീകനായിരിക്കെ കോട്ടയം കലാക്ഷേത്രത്തിൽ അമ്പിസ്വാമിയുടെ ശിഷ്യനായി കർണ്ണാടക സംഗീതം അഭ്യസിക്കുകയും ആദ്യമായി കേരളത്തിൽ കർണാടക സംഗീത കച്ചേരി അവതരിപ്പിച്ച ക്രിസ്ത്യൻ പുരോഹിതൻ എന്ന ബഹുമതി നേടുകയും ചെയ്തിട്ടുണ്ട് ഫാ. ഡോ എം.പി ജോർജ്. തുടർന്ന് റഷ്യയിലും ഇംഗ്ലണ്ടിലും പോയി പാശ്ചാത്യ സംഗീതത്തിൽ പഠനം നടത്തി.
സുറിയാനി സംഗീതത്തിൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹം, ശ്രുതി സ്കൂൾ ഓഫ് മ്യൂസിക്കിന്റെ ഡയറക്ടറായി 28 വർഷം സേവനമനുഷ്ഠിച്ചു.2015 ൽ പാശ്ചാത്യ സംഗീതവും കർണ്ണാടക സംഗീതത്തിലെ രാഗങ്ങളും ഉൾപ്പെടുത്തി രചിച്ച ‘ദ് സോങ് ഓഫ് ആൻ ഇന്ത്യൻ കുക്കൂ ഹിൽഹർമോണിയ ഇൻ Dm’ (ഒരു വിഷു പക്ഷിയുടെ ഗാനം) ഏറെ പ്രശസ്തമാണ്.
പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് നടന്ന 'കോലോ ഡി പറുദീസ്സോ' അനുസ്മരണ സമ്മേളനം സ്രോതസ് പ്രസിഡൻറ് തോമസ് . പി.മാത്യു അധ്യക്ഷത വഹിച്ചു. ഡോ.എം.പി ജോർജ് കോർ എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. സ്രോതസ്സ് സെക്രട്ടറി ജയൻ തോമസ്, ജനറൽ കൺവീനർ ഡോ.ഫിലിപ്പോസ് പുതുക്കുളങ്ങര, സഭ മാനേജിംഗ് കമ്മിറ്റി അംഗം ജോൺ മത്തായി, ട്രഷറർ റോജി സക്കറിയ എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us