/sathyam/media/media_files/2026/02/10/01-2026-02-10-17-41-22.jpg)
യു.എ.ഇ: “ഫാമിലി ഫസ്റ്റ്”പരിപാടിക്ക് പിന്തുണ നൽകി യു.എ.ഇ ഫാമിലി മന്ത്രാലയവുമായി ധാരണാപത്രം ഒപ്പിട്ട് യൂണിയൻ കോപ്. യു.എ.ഇ സർക്കാരിന്റെ ഫാമിലി ​ഗ്രോത്ത് അജണ്ട 2031-നോട് അനുബന്ധിച്ചാണ് പദ്ധതി ആരംഭിക്കുന്നത്. പൊതു ഇടങ്ങളിലും സ്വകാര്യ നാ​ഗരിക കേന്ദ്രങ്ങളിലും കുടുംബവുമായി ബന്ധപ്പെട്ട സന്ദേശം പ്രചരിപ്പിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ലോക സർക്കാർ സമ്മേളനം 2026-ൽ ആണ് ധാരണാപത്രം ഒപ്പുവച്ചത്. കുടുംബ സ്ഥിരത, ജീവിതത്തിന്റെ ​ഗുണമേന്മ, സുസ്ഥിരമായ സാമൂഹിക വികസനം എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്.
കുടുംബങ്ങളുടെ പ്രോത്സാഹനത്തിന് ഉതകുന്ന നയങ്ങൾ, പദ്ധതികൾ, ന​ഗരാസൂത്രണം എന്നിവയിൽ യൂണിയൻ കോപ് സഹകരിക്കും. പൊതുബോധം വളർത്താനും സ്ഥാപനങ്ങൾ തമ്മിലുള്ള സഹകരണത്തിനും വിജ്ഞാനം പങ്കുവെക്കാനും ഇത് സഹായിക്കും.
“രാജ്യത്തോടുള്ള കടമയാണ് ഇത്. ഈ പങ്കാളിത്തത്തിലൂടെ യൂണിയൻ കോപ് സേവനങ്ങളും ഷോപ്പിങ് അന്തരീക്ഷവും കുടുംബങ്ങൾക്ക് കൂടുതൽ സുഖപ്രദമായ രീതിയിലേക്ക് മാറ്റും. സുരക്ഷയും സാമൂഹിക നിമയങ്ങളും ഉറപ്പാക്കും.” - യൂണിയൻ കോപ് സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us