കേരളത്തിൻ്റെ സമഗ്ര വികസന മാറ്റത്തിനായുള്ള പുതുയുഗ യാത്രക്ക് സമ്പൂർണ്ണ പിന്തുണ: ഇൻകാസ് യുഎഇ

New Update
incas  uae

ദുബായ്: പുതുയുഗ യാത്രയ്ക്കു പിന്തുണയുമായി ഇൻകാസ് യു എ ഇ. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ 2026 ഫെബ്രുവരി 6 മുതൽ കാസർഗോഡ് നിന്നും ആരംഭിക്കുന്ന യുഡിഎഫ് പദയാത്ര ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കാനും ജനകീയ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടാനും കേരളത്തിൻ്റെ സമഗ്ര വികസനത്തിനും സമൂല മാററങ്ങൾക്കും ലക്ഷ്യമിട്ടുള്ള ചരിത്രപ്രധാനമായ രാഷ്ട്രീയ മുന്നേറ്റമാണ്.   

Advertisment

മഹത്തായ ഈ യാത്രയ്ക്ക് ഇൻഡ്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവാസി സംഘടനയായ ഇൻകാസ് ഐക്യദാർഢ്യവും സമ്പൂർണ്ണ  പിന്തുണയും പ്രഖ്യാപിക്കുന്നുവെന്ന്  ആക്ടിംഗ് പ്രസിഡണ്ട് യേശുശീലൻ, ജനറൽ സെക്രട്ടറി കെ.സി അബൂബക്കർ, ട്രഷറർ ബിജു എബ്രഹാം എന്നിവർ അറിയിച്ചു. ഇൻകാസിനെ പ്രതിനിധികരിച്ച് പ്രസിഡണ്ട് സുനിൽ അസീസ് യാത്രയിൽ പങ്കെടുക്കുന്നുണ്ട്..

പ്രവാസലോകത്തെ വിവിധ ഭാഗങ്ങളിലുള്ള പ്രവാസി ഇന്ത്യക്കാരുടെ ശബ്ദമായി പ്രവർത്തിക്കുന്ന ഇൻകാസ്, യാത്ര ഉയർത്തുന്ന ഭരണഘടനാ മൂല്യങ്ങൾ, സാമൂഹ്യനീതി, ജനാധിപത്യം, ഫെഡറലിസം എന്നീ ആശയങ്ങളെ പ്രവാസലോകത്ത് ശക്തമായി പ്രചരിപ്പിക്കും. വിവിധ സ്റ്റേറ്റുകളിലെ ഇൻകാസ് ജില്ലാകമ്മിറ്റികൾ വഴി ഐക്യദാർഢ്യ പരിപാടികൾ, സോഷ്യൽ മീഡിയ ക്യാമ്പയിനുകൾ, ബോധവൽക്കരണ പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിച്ച് പദയാത്രയ്ക്ക് പ്രവാസി ലോകത്തിന്റെ ശക്തമായ പിന്തുണ ഉറപ്പാക്കും.

നാടിന്റെ പുരോഗതിക്കും ജനങ്ങളുടെ അവകാശങ്ങൾക്കും വേണ്ടി നടക്കുന്ന പോരാട്ടത്തിൽ, കേരളത്തിലെ ജനങ്ങളോടൊപ്പം ഇൻകാസ് കൂടെയുണ്ടാവും. കഴിഞ്ഞ പത്ത്യു വർഷത്തെ വികസന മുരടിപ്പിനും ഭരണ പരാജയത്തിനുമെതിരായി ഡിഎഫ് നടത്തുന്ന പുതുയുഗ യാത്ര  കേരളത്തിന്റെ രാഷ്ട്രീയ ഭാവിയെ ശക്തിപ്പെടുത്തുന്ന സമഗ്ര മാററങ്ങൾക്ക് വഴിത്തിരിവാകുമെന്ന് ഇൻകാസ് ഭാരവാഹികൾ പറഞ്ഞു. 

Advertisment