New Update
/sathyam/media/media_files/2026/01/03/roadd-2026-01-03-21-35-54.jpg)
ദുബായ്: ശനിയാഴ്ച രാവിലെ യു.എ.ഇയിലെ വിവിധ ഭാഗങ്ങളിൽ കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടു. ദൃശ്യപരത കുറഞ്ഞതിനെ തുടർന്ന് ഡ്രൈവർമാർക്ക് അധികൃതർ ജാഗ്രതാ മുന്നറിയിപ്പ് നൽകി. ദുബൈയിൽ ഇറങ്ങേണ്ട 23 വിമാനങ്ങൾ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു.
Advertisment
ദുബൈയും അബൂദബിയുടെ ചില ഭാഗങ്ങളുമാണ് മൂടൽമഞ്ഞ് കൂടുതലായി ബാധിച്ചത്. അബൂദബിയിൽ ചില റോഡുകളിൽ വേഗപരിധി 80 കിലോമീറ്ററായി കുറച്ചു. രാവിലെ മൂടൽമഞ്ഞ് മാറിയതോടെ വിമാന സർവീസുകൾ സാധാരണ നിലയിലായി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us