യു.എ.ഇയിൽ ഇന്ധനവില പുതുക്കി നിശ്ചയിച്ചു; പെട്രോളിനും ഡീസലിനും വില കുറഞ്ഞു

New Update
1516945-petrol-pump

ദുബായ്: രാജ്യത്ത്​ ഇന്ധന വില പുതുക്കി നിശ്ചയിച്ചു. പെട്രോളിനും ഡീസലിനും വില കുറഞ്ഞു. സൂപ്പർ 98 പെട്രോൾ ലിറ്ററിന്​ 2.45 ദിർഹമാണ്​ പുതുക്കിയ വില. കഴിഞ്ഞ മാസമിത്​ 2.53 ദിർഹമായിരുന്നു. സ്​പെഷൽ 95 പെട്രോൾ വില 2.33 ദിർഹമാണ്​. ജനുവരിയിൽ 2.42 ദിർഹമായിരുന്നു വില. 

Advertisment

ഇ-പ്ലസ്​ പെട്രോൾ വില 2.26 ദിർഹമായി കുറഞ്ഞു. നിലവിൽ 2.34 ദിർഹമാണ്​. ഡിസലിന്​ മൂന്ന്​ ഫിൽസ്​ കുറഞ്ഞ്​ 2.52 ദിർഹത്തിലെത്തി. ജനുവരിയിൽ​ 2.55 ദിർഹമായിരുന്നു വില. പുതുക്കിയ വില ജനുവരി 31ന്​ അർധരാത്രി പ്രാബല്യത്തിൽ വരും.

ആഗോള വിപണിയിലെ അസംസ്കൃത എണ്ണവില അടിസ്ഥാനമാക്കിയാണ്​ വിലനിർണയ സമിതി എല്ലാ മാസവും യു.എ.ഇയിൽ ഇന്ധന വില പുതുക്കി നിശ്ചയിക്കുന്നത്​. കഴിഞ്ഞ വർഷം ഒക്​ടോബറിൽ മാത്രമാണ്​ രാജ്യത്ത്​ ഇന്ധന വില അൽപം കൂടിയത്​. 

ഡിസംബറിന്​ ശേഷം എണ്ണവിലയിൽ കാര്യമായ കുറവ്​ സംഭവിച്ചിട്ടുണ്ട്​. ഇന്ധനവില അനുസരിച്ച്​ രാജ്യത്തെ ടാക്സി നിരക്കുകളിൽ വിത്യാസമുണ്ടാകും. വരും ദിവസങ്ങളിൽ ഓരോ എമിറേറ്റിലും ഇതിന്‍റെ അനുരണനം പ്രകടമാകും.

Advertisment