New Update
/sathyam/media/media_files/2026/02/12/2793169-alan-roomi-2026-02-12-23-39-35.jpg)
ഷാർജ: സന്ദർശക വിസയിൽ പിതാവിനെ കാണാൻ ഷാർജയിലെത്തിയ രണ്ട് വയസ്സുകാരനായ മലയാളി ബാലൻ വാഹനാപകടത്തിൽ മരിച്ചു.
Advertisment
മലപ്പുറം ചട്ടിപ്പറമ്പ് നെല്ലോളി സ്വദേശി ഷറഫുദ്ദീന്‍റെയും സഫ്‌നയുടെയും മകൻ അലൻ റൂമിയാണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം കാർ തട്ടിയാണ് അപകടമുണ്ടായത്.
തലാൽ ഗ്രൂപ്പിൽ ജോലി ചെയ്യുന്ന പിതാവ് ഷറഫുദ്ദീനെ കാണാൻ കഴിഞ്ഞ മാസം 18-നാണ് അലൻ മാതാവിനൊപ്പം ഷാർജയിലെത്തിയത്. രണ്ട് മാസത്തെ സന്ദർശക വിസയിൽ എത്തിയതായിരുന്നു ബാലൻ.
സന്തോഷം നിറഞ്ഞുനിൽക്കേണ്ട കുടുംബത്തിലേക്ക് അപ്രതീക്ഷിതമായി എത്തിയ ദുരന്തം പ്രവാസി മലയാളികളെ ദുഃഖത്തിലാഴ്ത്തി. മൃതദേഹം ദുബായ് ഖിസൈസ് ഖബർസ്ഥാനിൽ ഖബറടക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us