New Update
/sathyam/media/media_files/2025/06/26/eid-2025-06-26-01-39-44.jpg)
ദുബായ്: പൊതു, സ്വകാര്യ മേഖലയിലെ എല്ലാ സ്ഥാപനങ്ങൾക്കും ഈദ് അൽ ഫിത്തറിന് അവധിയായിരിക്കുമെന്ന് യുഎഇ പ്രഖ്യാപിച്ചു. ഈദ് ആഘോഷങ്ങൾ പ്രമാണിച്ച് യുഎഇ ഫെഡറൽ ഓഫീസുകൾ നാല് ദിവസത്തേക്ക് അവധിയായിരിക്കും.
Advertisment
സ്വകാര്യമേഖലയിലെ സ്ഥാപനങ്ങൾക്ക് നിലവിൽ മൂന്ന് ദിവസമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ ശവ്വാൽ മാസപ്പിറവി കാണുന്നതിനെ അടിസ്ഥാനമാക്കി ഒരു ദിവസം കൂടി അവധി കൂടുതൽ ലഭിക്കാം.
മാർച്ച് 19 മുതൽ 22 വരെ എല്ലാ ഫെഡറൽ മന്ത്രാലയങ്ങൾക്കും സ്ഥാപനങ്ങൾക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് അറിയിച്ചു.
മാർച്ച് 23 ന് ഈ സ്ഥാപനങ്ങളെല്ലാം പതിവ് രീതിയിൽ പ്രവർത്തനം പുനരാരംഭിക്കുമെന്നും അതോറിട്ടി വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us