/sathyam/media/media_files/2026/02/26/dubai-air-taxi-2026-02-26-01-19-22.webp)
ദുബായ്: ദുബായ് നിവാസികൾക്ക് ഇനി ഗതാഗതക്കുരുക്കില്ലാതെ ആകാശത്തിലൂടെ യാത്ര ചെയ്യാം. പ്രമുഖ ടാക്സി സർവീസ് ആപ്പായ ഊബർ വഴി എയർ ടാക്സികൾ ബുക്ക് ചെയ്യാനുള്ള സൗകര്യം ഉടൻ ലഭ്യമാകും.
പതിവ് ഗതാഗത സംവിധാനങ്ങൾക്കൊപ്പം ഇലക്ട്രിക് എയർ ടാക്സി ഓപ്ഷനും ആപ്പിൽ ഉൾപ്പെടുത്തുന്നതോടെ യാത്രക്കാർക്ക് കൂടുതൽ വേഗത്തിൽ ലക്ഷ്യസ്ഥാനത്ത് എത്താനാകും.
ഊബർ ആപ്പിൽ ലക്ഷ്യസ്ഥാനം നൽകുമ്പോൾ സാധാരണ കാറുകൾക്കൊപ്പം എയർ ടാക്സി ഓപ്ഷനും ദൃശ്യമാകും. ഒരു പൈലറ്റും നാല് യാത്രക്കാരും ഉൾപ്പെടെ അഞ്ച് പേർക്ക് സഞ്ചരിക്കാവുന്ന ഈ വിമാനത്തിന് മണിക്കൂറിൽ 200 മൈൽ വേഗതയുണ്ട്.
ആറ് ടിൽറ്റിങ് പ്രൊപ്പല്ലറുകൾ ഉപയോഗിച്ച് ലംബമായി ഉയരുകയും പിന്നീട് വിമാനം പോലെ മുന്നോട്ട് പറക്കുകയും ചെയ്യുന്ന രീതിയിലാണ് ഇതിന്റെ പ്രവർത്തനം. ഒറ്റ ചാർജിൽ 100 മൈൽ ദൂരം വരെ സഞ്ചരിക്കാൻ ഇതിന് കഴിയും.
നഗരങ്ങളിലെ ശബ്ദമലിനീകരണം കുറയ്ക്കാൻ സഹായിക്കുന്ന പ്രത്യേക സംവിധാനങ്ങളും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങളും ഈ എയർ ടാക്സിയുടെ പ്രത്യേകതയാണ്. ഈ വർഷം അവസാനത്തോടെ ആദ്യ യാത്രാ വിമാനങ്ങൾ ദുബായിൽ സർവീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കര-വ്യോമ ഗതാഗതങ്ങളെ ഒരൊറ്റ ബുക്കിങ് സംവിധാനത്തിന് കീഴിൽ കൊണ്ടുവരികയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us