പശ്ചിമേഷ്യയിലേക്കും സംഘർഷം പടരുന്നു; ഇറാന്‍ ആക്രമണത്തില്‍ അബുദാബിയില്‍ ഒരു മരണം, ഖത്തറിലെ ജനങ്ങൾക്ക് ജാഗ്രതാനിർദ്ദേശം

New Update
iran-attack-us-base

ദുബായ്: ഇറാന്‍ – ഇസ്രായേല്‍ സംഘർഷത്തിന് പിന്നാലെ അബുദാബിയിൽ നടന്ന ആക്രമണത്തിൽ ഒരു മരണം. ഏഷ്യൻ സ്വദേശിയാണ് കൊല്ലപ്പെട്ടത്. അതേസമയം, മേഖലയിലെ സംഘർഷം രൂക്ഷമായതിനെത്തുടർന്ന് ഖത്തറിലെ ജനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയം അതീവ ജാഗ്രതാനിർദ്ദേശം നൽകി.

Advertisment

സൈറൺ മുഴക്കിക്കൊണ്ട് മൊബൈൽ ഫോണുകളിലേക്ക് അയച്ച അടിയന്തര ‘പ്രസിഡൻഷ്യൽ അലർട്ട്’ സന്ദേശത്തിലൂടെയാണ് സുരക്ഷിതരായിരിക്കാൻ ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടത്.

അപകടസാധ്യത നിലനിൽക്കുന്നതിനാൽ അത്യാവശ്യ ഘട്ടങ്ങളിലൊഴികെ ആരും പുറത്തിറങ്ങരുതെന്നും വീടുകൾക്കുള്ളിലോ സുരക്ഷിതമായ കെട്ടിടങ്ങൾക്കുള്ളിലോ തന്നെ തുടരണമെന്നും കർശന നിർദ്ദേശമുണ്ട്.

ഇറാൻ വിവിധ ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങൾക്ക് നേരെ ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് ഈ നീക്കം. ഖത്തറിലെ ഇന്ത്യൻ എംബസിയും പൗരന്മാർക്ക് ജാഗ്രതാനിർദ്ദേശം നൽകിയിട്ടുണ്ട്. 

സൈനിക കേന്ദ്രങ്ങളുടെ പരിസരത്തുനിന്ന് വിട്ടുനിൽക്കണമെന്നും ഔദ്യോഗിക അറിയിപ്പുകൾ പാലിക്കണമെന്നും എംബസി അറിയിച്ചു. മിസൈൽ ആക്രമണങ്ങളെ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് ഗൾഫ് രാജ്യങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ്.

Advertisment