പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷം; യു​എ​ഇ​യി​ലെ പ്ര​വാ​സി​ക​ള്‍​ക്ക് അ​തീ​വ ജാ​ഗ്ര​ത നി​ര്‍​ദേ​ശ​വു​മാ​യി ഇ​ന്ത്യ​ന്‍ എം​ബ​സി

New Update
images - 2026-02-28T171611.958

ദു​ബാ​യ്: പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ര്‍​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ യു​എ​ഇ​യി​ലെ പ്ര​വാ​സി​ക​ള്‍​ക്ക് അ​തീ​വ ജാ​ഗ്ര​ത നി​ര്‍​ദേ​ശ​വു​മാ​യി ഇ​ന്ത്യ​ന്‍ എം​ബ​സി.

Advertisment

അ​നാ​വ​ശ്യ യാ​ത്ര​ക​ള്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്നും കൂ​ടു​ത​ല്‍ ജാ​ഗ്ര​ത​പു​ല​ര്‍​ത്ത​ണ​മെ​ന്നും എം​ബ​സി നി​ര്‍​ദേ​ശി​ച്ചു. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ യു​എ​ഇ അ​ധി​കൃ​ത​ര്‍ ന​ല്‍​കു​ന്ന എ​ല്ലാ സു​ര​ക്ഷ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളും പാ​ലി​ക്ക​ണ​മെ​ന്നും മു​ന്ന​റി​യി​പ്പ് പ​റ​യു​ന്നു.

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ അ​ന്വേ​ഷ​ണ​ത്തി​നാ​യി 80046342 എ​ന്ന ടോ​ള്‍ ഫ്രീ ​ന​മ്പ​റി​ല്‍ വി​ളി​ക്കാം. കൂ​ടാ​തെ +971543090571 എ​ന്ന വാ​ട്‌​സാ​പ്പ് ന​മ്പ​റി​ലും ബ​ന്ധ​പ്പെ​ടാം. ഇ-​മെ​യി​ല്‍: pbsk.dubai@mea.gov.in, ca.abudhabi@mea.gov.in.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ എം​ബ​സി​യു​ടെ​യും ദു​ബാ​യി​ലെ ഇ​ന്ത്യ​ന്‍ കോ​ണ്‍​സു​ലേ​റ്റി​ന്‍റെ​യും പ്ര​വ​ര്‍​ത്ത​നം സാ​ധാ​ര​ണ നി​ല​യി​ല്‍ മു​ന്നോ​ട്ടു​പോ​കു​ന്നു​ണ്ട്. ആ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശ​ങ്ങ​ള്‍ യ​ഥാ​സ​മ​യം പു​റ​ത്തി​റ​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

നേ​ര​ത്തെ, ഇ​സ്ര​യേ​ലി​ലെ ഇ​ന്ത്യ​ന്‍ പൗ​ര​ന്‍​മാ​ര്‍​ക്കും ഇ​ന്ത്യ അ​തീ​വ ജാ​ഗ്ര​താ നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു.

ഇ​സ്ര​യേ​ല്‍ അ​ധി​കൃ​ത​ര്‍ ന​ല്‍​കു​ന്ന എ​ല്ലാ സു​ര​ക്ഷാ നി​ര്‍​ദേ​ശ​ങ്ങ​ളും മാ​ര്‍​ഗ​നി​ര്‍​ദ്ദേ​ശ​ങ്ങ​ളും കൃ​ത്യ​മാ​യി പാ​ലി​ക്ക​ണം. നി​ശ്ച​യി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള ഷെ​ല്‍​ട്ട​റു​ക​ളി​ല്‍ ത​ന്നെ തു​ട​രാ​നും താ​മ​സ​സ്ഥ​ല​ത്തോ ജോ​ലി​സ്ഥ​ല​ങ്ങ​ള്‍​ക്കോ അ​ടു​ത്തു​ള്ള സ​ര​ക്ഷി​ത​യി​ട​ങ്ങ​ളോ അ​റി​ഞ്ഞി​രി​ക്ക​ണ​മെ​ന്നും അ​റി​യി​പ്പി​ല്‍ പ​റ​യു​ന്നു.

ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കും വ​രെ ഇ​സ്ര​യേ​ലി​നു​ള്ളി​ല്‍ അ​ത്യാ​വ​ശ്യ​മ​ല്ലാ​ത്ത യാ​ത്ര​ക​ള്‍ ഒ​ഴി​വാ​ക്ക​ണം എ​ന്നി​വ​യാ​ണ് പ്ര​ധാ​ന നി​ര്‍​ദേ​ശ​ങ്ങ​ള്‍.

Advertisment