Advertisment

ഗോൾഡൻ വിസയ്ക്ക് സമാനം; ഇ-ഗെയിമർമാർക്ക് ദീർഘകാല ഗെയിമിംഗ് വിസ അവതരിപ്പിച്ച് ദുബായ്

New Update
G

ദുബായ്: ദീർഘകാല ഗെയിമിംഗ് വിസ അവതരിപ്പിച്ച് ദുബായ്. 2033-ഓടെ 30,000 ഗെയിം ഡെവലപ്പർമാരെ ആകർഷിക്കുന്നതിലൂടെ നഗരത്തെ ആഗോള ഗെയിമിംഗ് ഹബ്ബാക്കി മാറ്റാൻ ലക്ഷ്യമിട്ടാണ് ഈ തീരുമാനം. ദുബായ് കൾച്ചറിന് കീഴിലുള്ള ഗെയിമിംഗ് വിസ ഗോൾഡൻ വിസയ്ക്ക് സമാനമാണ്, 10 വർഷത്തേക്ക് സാധുതയുള്ളതാണ് വിസ.

Advertisment

ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ നേതൃത്വത്തിലാണ് നൂതന ഗെയിമിംഗ് വിസ ആരംഭിച്ചത്. ഗെയിം ഡെവലപ്പർമാർ, ഡിസൈനർമാർ, പ്രോഗ്രാമർമാർ, ഉള്ളടക്ക സ്രഷ്‌ടാക്കൾ എന്നിവർക്കായി രൂപകൽപ്പന ചെയ്‌തതാണ് ഗെയിമിംഗ് വിസ.

ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാഴ്ചപ്പാടുകളും അഭിലാഷങ്ങളും ഉൾക്കൊള്ളുന്നതാണ് ദുബായ് ഗെയിമിങ് വീസയെന്ന് ദുബായ് കൾച്ചർ ആൻഡ് ആർട്സ് അതോറിറ്റി (ദുബായ് കൾച്ചർ) ഡയറക്ടർ ജനറൽ ഹാല ബദ്രി പറഞ്ഞു.

സംരംഭകർ, നിക്ഷേപകർ, ഗെയിം ഡെവലപ്പർമാർ, ഡിസൈനർമാർ, പ്രോഗ്രാമർമാർ എന്നിവർക്ക് പ്രധാന ലക്ഷ്യസ്ഥാനമായി മാറുന്നതിലൂടെ എമിറേറ്റിന്റെ ആകർഷണം വർധിപ്പിക്കാൻ ഈ വീസ സഹായിക്കും.

കഴിഞ്ഞ നവംബറിൽ ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആരംഭിച്ച ‘ഗെയിം ഫോർ ഗെയിമിങ് 2033’ പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. ദുബായ് കൾച്ചർ വെബ്സൈറ്റ് വഴിയോ https://dubaigaming.gov.ae വഴിയോ ദുബായ് ഗെയിമിങ് വീസയ്ക്ക് അപേക്ഷിക്കാം.

ഈ വീസയ്ക്ക് അപേക്ഷിക്കാൻ കുറഞ്ഞത് 25 വയസ്സ് പ്രായമുണ്ടായിരിക്കണം കൂടാതെ ഐഡൻ്റിറ്റി പ്രൂഫ്, ഒരു ബയോഡാറ്റ, പ്രവൃത്തി പരിചയത്തിൻ്റെ തെളിവുകൾ എന്നിവ ഉൾപ്പെടെയുള്ള രേഖകൾ നൽകണം.

Advertisment