Advertisment

10 വർഷത്തെ ‘ബ്ലൂ റെസിഡൻസി വിസ’ പ്രഖ്യാപിച്ച് യുഎഇ; വിസ ലഭിക്കുക പരിസ്ഥിതി സംരക്ഷണ മേഖലയിൽ സംഭാവനകൾ നൽകിയവർക്ക്

New Update
s

ദുബായ്: 10 വർഷത്തെ ‘ബ്ലൂ റെസിഡൻസി വിസ’ പ്രഖ്യാപിച്ച് യുഎഇ. പരിസ്ഥിതി സംരക്ഷണ മേഖലയിൽ അസാധാരണമായ സംഭാവനകൾ കാഴ്ചവെച്ചവർക്കായാണ് 10 വർഷത്തെ വിസ അനുവദിക്കുക.

Advertisment

2024 സുസ്ഥിരതയുടെ വർഷമായി ആചരിക്കുന്നതിനായി രാജ്യം ആരംഭിച്ച സംരംഭങ്ങളുടെ ഭാഗമാണ് പുതിയ ബ്ലൂ റെസിഡൻസി വിസ. ഇതുമായി ബന്ധപ്പെട്ട് ഇന്ന് ചേർന്ന മന്ത്രിസഭാ യോ​ഗത്തിൽ യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അധ്യക്ഷത വഹിച്ചു. വായുവിൻ്റെ ഗുണമേന്മയും ഹരിത സാങ്കേതികവിദ്യയും വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മേഖലയിലും ബ്ലൂ റെസിഡൻസി വിസ ബാധകമാണ്.

രണ്ട് വർഷത്തെ സാധുതയുള്ള റെസിഡൻസി വിസകളാണ് യുഎഇ സാധാരണയായി നൽകിവരുന്നത്. 2019-ൽ നിക്ഷേപകർ, സംരംഭകർ, ശാസ്ത്രജ്ഞർ, മികച്ച വിദ്യാർത്ഥികൾ, ബിരുദധാരികൾ തുടങ്ങിയവർക്കായി ഗോൾഡൻ വിസകൾ എന്ന പേരിൽ 10 വർഷത്തെ റെസിഡൻസി പദ്ധതി രാജ്യം പ്രഖ്യാപിച്ചു.

മൂന്ന് വർഷത്തിന് ശേഷം വിദഗ്ധരായ പ്രൊഫഷണലുകൾ, ഫ്രീലാൻസർമാർ, നിക്ഷേപകർ, സംരംഭകർ എന്നിവർക്കായി ഗ്രീൻ വിസ എന്ന പേരിൽ അഞ്ച് വർഷത്തെ റെസിഡൻസി വിസയും രാജ്യം ആരംഭിച്ചിരുന്നു.

 

Advertisment