ദുബായിൽ റോഡ് സുരക്ഷ കർശനമാക്കുന്നു; നിയമലംഘനം തടയാൻ ‘സൈലൻ്റ് റഡാർ’ സ്ഥാപിക്കും

New Update
G

ദുബായ്: ദുബായിലെ ജനവാസ കേന്ദ്രങ്ങളിലെ ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ പുതിയ സംവിധാനം ആരംഭിക്കും. ഇതിനായി ‘സൈലൻ്റ് റഡാറുകളാണ്’ എമിറേറ്റിന്റെ വിവിധ ഭാ​ഗങ്ങളിൽ സ്ഥാപിക്കുന്നത്.

Advertisment

പരമ്പരാഗത റഡാറുകൾ പോലെ ഫ്ലാഷ് ചെയ്യാത്തതിനാലാണ് ഈ ഉപകരണങ്ങളെ സൈലൻ്റ് റഡാറെന്ന് വിളിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.

സൈലൻ്റ് റഡാറുകൾ എപ്പോൾ സ്ഥാപിക്കുമെന്നത് സംബന്ധിച്ച വിവരങ്ങൾ ലഭ്യമായിട്ടില്ല. സീറ്റ് ബെൽറ്റ് ധരിക്കുക, മൊബൈൽ ഫോൺ ഉപയോഗിക്കാതിരിക്കുക, അമിത വേ​ഗത നിയന്ത്രിക്കുക തുടങ്ങിയ ശരിയായ സുരക്ഷാ രീതികൾ പാലിക്കാൻ ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നാൽ 400 ദിർഹം പിഴയും 4 ബ്ലാക്ക് പോയിൻ്റുകളും, ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴയും 4 ബ്ലാക്ക് പോയിൻ്റുകളും ലഭിക്കും.

Advertisment