യുഎഇയിൽ അടുത്ത വർഷത്തോടെ എയർ ടാക്‌സികൾ പറക്കും; മൂല്യനിർണയത്തിനായി ആദ്യ വിമാനം യുഎസ് എയർഫോഴ്‌സിന് കൈമാറി

New Update
C

ദുബായ്: യുഎഇയുടെ മാനത്ത് അടുത്ത വർഷത്തോടെ എയർ ടാക്‌സികൾ പറക്കും. എയർ ടാക്‌സിയുടെ മൂല്യനിർണയത്തിനായി ആദ്യ വിമാനം യുഎസ് എയർഫോഴ്‌സിന് കൈമാറി. യുഎഇയിൽ എയർ ടാക്‌സിയായി മിഡ്‌നൈറ്റ് എയർക്രാഫ്റ്റ് നിർമ്മിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന യുഎസ് ആസ്ഥാനമായുള്ള ആർച്ചർ ഏവിയേഷനാണ് മൂല്യനിർണ്ണയത്തിനായി ആദ്യ വിമാനം യുഎസ് എയർഫോഴ്‌സിന് കൈമാറിയത്.

Advertisment

എയർ ടാക്‌സികൾ നിർമ്മിക്കുന്നതിനും യുഎഇ തലസ്ഥാനത്ത് അന്താരാഷ്ട്ര ആസ്ഥാനം സ്ഥാപിക്കുന്നതിനുമായി അബുദാബി ഇൻവെസ്റ്റ്‌മെൻ്റ് ഓഫീസുമായി 2024-ന്റെ തുടക്കത്തിൽ ആർച്ചർ നൂറുകണക്കിന് ദശലക്ഷം ഡോളറിൻ്റെ കരാറിൽ ഒപ്പുവെച്ചിരുന്നു. ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക്ഓഫ്, ലാൻഡിംഗ് (ഇവിടിഒഎൽ) മെഷീനുകളുടെ ഡെവലപ്പർ അടുത്ത വർഷം എയർ ടാക്സി പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് വെളിപ്പെടുത്തി.

ഈ പുതിയ വ്യോമഗതാഗത രീതി അബുദാബിക്കും ദുബായ്ക്കുമിടയിലുള്ള യാത്രാസമയം 60-90 മിനിറ്റ് യാത്രാ സമയം 10-20 മിനിറ്റായി കുറയ്ക്കും. ഇതിനായി ഏകദേശം 800 ദിർഹം മുതൽ 1,500 ദിർഹം വരെ ചിലവ് വരും. അതേസമയം, ഒരു എമിറേറ്റിനുള്ളിൽ സവാരിക്ക് ഏകദേശം 350 ദിർഹമാണ് ചിലവാകുക.

Advertisment