മാനദണ്ഡങ്ങൾ ലംഘിച്ചു; മുത്തൂറ്റ് എക്‌സ്‌ചേഞ്ചിൻ്റെ ലൈസൻസ് റദ്ദാക്കി യുഎഇ സെൻട്രൽ ബാങ്ക്

New Update
Y

ദുബായ്: യുഎഇയിൽ പ്രവർത്തിക്കുന്ന എക്‌സ്‌ചേഞ്ച് ഹൗസായ മുത്തൂറ്റ് എക്‌സ്‌ചേഞ്ചിൻ്റെ ലൈസൻസ് റദ്ദാക്കി യുഎഇ സെൻട്രൽ ബാങ്ക് (സിബിയുഎഇ). മാനദണ്ഡങ്ങൾ ലംഘിച്ചതിന്റെ ഭാ​ഗമായാണ് നടപടി. ലൈസൻസ് റദ്ദാക്കിയതോടൊപ്പം രജിസ്‌റ്ററിൽ നിന്ന് പേര് ഒഴിവാക്കുകയും ചെയ്തു.

Advertisment

സെൻട്രൽ ബാങ്കിന്റെയും ധനകാര്യ സ്ഥാപനങ്ങളുടെ ഓർഗനൈസേഷനും അതിൻ്റെ ഭേദഗതികളും സംബന്ധിച്ച 2018-ലെ ഡിക്രറ്റൽ ഫെഡറൽ നിയമ നമ്പർ (14) ആർട്ടിക്കിൾ 137 (1) പ്രകാരമാണ് തീരുമാനം.

സിബിയുഎഇ നടത്തിയ പരിശോധനയിൽ ചട്ടങ്ങൾ അനുസരിച്ച് പണമടച്ചുള്ള മൂലധനവും ഇക്വിറ്റിയും നിലനിർത്തുന്നതിൽ മുത്തൂറ്റ് എക്സ്ചേഞ്ച് പരാജയപ്പെട്ടുവെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

എല്ലാ എക്‌സ്‌ചേഞ്ച് ഹൗസുകളും രാജ്യത്തിൻ്റെ സാമ്പത്തിക വ്യവസ്ഥയുടെ സുതാര്യതയും സമഗ്രതയും സംരക്ഷിക്കുന്നതിനായി സിബിയുഎഇയുടെ നിയമങ്ങളും മാനദണ്ഡങ്ങളും പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

Advertisment