പ്ലാസ്റ്റിക് കുപ്പികൾ കൊടുത്ത് ബസ് യാത്രക്കുള്ള പണം സ്വരൂപിക്കാം; പദ്ധതിയുമായി അബു​ദാബി മൊബിലിറ്റി

New Update
G

അബുദാബി: പ്ലാസ്റ്റിക് കുപ്പികൾ കൊടുത്താൽ അബുദാബിയിൽ ഫ്രീ ആയി ബസ് യാത്രക്കുള്ള പണം സ്വരൂപിക്കാം. അബുദാബി മൊബിലിറ്റിയുടെ പ്ലാസ്റ്റിക് റീസൈക്കിൾ യൂണിറ്റിൽ നിക്ഷേപിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾക്കാണ് പണം ലഭിക്കുന്നത്. ഇതുപയോ​ഗിച്ച് എമിറേറ്റിലെ പൊതുഗതാഗത സംവിധാനത്തിൽ യാത്ര ചെയ്യാനും സാധിക്കും

Advertisment

650 മില്ലി ലിറ്ററിന്റെ ഒരു കാലിക്കുപ്പിക്ക് ഒരു പോയിന്റും അതിന് മുകളിലുള്ള കുപ്പിക്ക് 2 പോയിന്റുമാണ് ലഭിക്കുക. ഇങ്ങനെ 10 പോയിൻ്റ് നേടിയാൽ ഒരു ദിർഹം ലഭിക്കും. ഇത് പണമായല്ല ലഭിക്കുക, അബുദാബിയിലെ പൊതുഗതാഗത സംവിധാനത്തിൽ ഉപയോഗിക്കുന്ന അഫിലാത്ത് കാർഡിലേക്കാണ് ഈ പണം ചേർക്കാൻ സാധിക്കുക. പോയിൻ്റും പണവും ലഭിക്കാൻ സൈക്കിൾഡ് റിവാഡ്‌സ് ആപ്ലിക്കേഷൻ ഫോണിൽ ഉണ്ടാവണമെന്ന് മാത്രം.

പൊതുസ്ഥലങ്ങളിൽ പ്ലാസ്റ്റിക് കുപ്പികൾ അലക്ഷ്യമായി വലിച്ചെറിയാതിരിക്കാനുള്ള അധികൃതരുടെ ശ്രമത്തിന്റെ ഭാഗമായാണ് റീസൈക്കിൾ യൂണിറ്റുകൾ അബുദാബിയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരിക്കുന്നത്. കുപ്പി നൽകിയാൽ പണം ലഭിക്കുമെന്നതിനാൽ നിരവധി പേർ ഈ സംവിധാനം ഉപയോ​ഗിക്കുന്നുണ്ട്.

Advertisment