ഇത്തിഹാദ് റെയിലിന്റെ ആദ്യ പാസഞ്ചർ റെയിൽവേ സ്റ്റേഷൻ; അബുദാബി, ദുബായ്, ഫുജൈറ എന്നിവിടങ്ങളിൽ 3 സ്റ്റേഷനുകൾ

author-image
ഗള്‍ഫ് ഡസ്ക്
New Update
H

ദുബായ്: യുഎഇയുടെ ദേശീയ റെയിൽ ശൃംഖലയായ ഇത്തിഹാദ് റെയിലിൻ്റെ ആദ്യ പാസഞ്ചർ റെയിൽവേ സ്റ്റേഷനുകളുടെ വിവരങ്ങൾ വെളിപ്പെടുത്തി അധികൃതർ. അബുദാബി, ദുബായ്, ഫുജൈറ എമിറേറ്റുകളിൽ മൂന്ന് സ്‌റ്റേഷനുകളാണ് ആദ്യഘട്ടത്തിൽ നിർമ്മിക്കുക.

Advertisment

അബുദാബിയിൽ മുസഫ വ്യവസായ മേഖലയ്ക്കും മുഹമ്മദ് ബിൻ സായിദ് സിറ്റിക്കും മധ്യേ ഡൽമ മാളിനും മുസഫ ബസ് സ്‌റ്റേഷനും ഫീനിക്സ് ആശുപത്രിക്കും സമീപത്തായിരിക്കും സ്‌റ്റേഷൻ നിർമ്മിക്കുക. ദുബായിൽ റെഡ് ലൈനിലെ ഗോൾഫ് എസ്‌റ്റേറ്റ്സ് മെട്രോ സ്റ്റേഷനു സമീപത്തും ഫുജൈറയിൽ അൽഹിലാൽ സ്ട്രീറ്റിലും ഷാർജയിൽ യൂണിവേഴ്‌സിറ്റിക്കടുത്ത് എമിറേറ്റിലെ സുപ്രധാന സ്‌റ്റേഷൻ നിർമ്മിക്കാനുമാണ് തീരുമാനിച്ചത്. ഇതിനു പുറമെ ഒട്ടേറെ ചെറിയ സ്‌റ്റേഷനുകളും ആസൂത്രണം ചെയ്‌തിട്ടുണ്ട്.

ഇത്തിഹാദ് റെയിലിന്റെ നിർമാണം തുടങ്ങി വർഷങ്ങളായെങ്കിലും പാസഞ്ചർ സ്‌റ്റേഷനുകളുടെ വിവരം പുറത്തുവിടുന്നത് ഇപ്പോഴാണ്. ചൈന റെയിൽവേ ഇൻ്റർനാഷനൽ ഗ്രൂപ്പിനാണ് നിർമ്മാണ ചുമതല. അൽസില മുതൽ ഫുജൈറ വരെ 1200 കിലോമീറ്റർ നീളത്തിലുള്ളതാണ് ഇത്തിഹാദ് റെയിൽ നിർമ്മിക്കുന്നത്.

 

Advertisment