കസ്റ്റംസ് ക്ലിയറൻസിന് ഓൺലൈൻ സംവിധാനവുമായി ദുബായ് വിമാനത്താവളം; ഇനി നടപടിക്രമങ്ങൾ 4 മിനിറ്റിൽ പൂർത്തിയാകും

New Update
H

ദുബായ്: കസ്റ്റംസ് ക്ലിയറൻസിന് ഓൺലൈൻ സംവിധാനമായ (ഐ ഡിക്ലയർ) ഏർപ്പെടുത്തി ദുബായ് വിമാനത്താവളം. ഇതോടെ കസ്റ്റംസ് നടപടിക്രമങ്ങൾ വെറും നാല് മിനിറ്റിനകം പൂർത്തിയാക്കാനും സാധിക്കും.

Advertisment

വിമാനത്താവളത്തിൽ എത്തുന്നതിന് മുൻപുതന്നെ നിയമവിധേയമായി കൊണ്ടുവരുന്ന വസ്‌തുക്കൾ, പണം എന്നിവയെക്കുറിച്ച് ഓൺലൈനിലൂടെ വിവരം നൽകാവുന്ന സംവിധാനമാണ് ഐ ഡിക്ലയർ.

ഐ ഡിക്ലയർ ഉപയോ​ഗിക്കുന്നതിനാൽ വിമാനത്താവളത്തിൽ എത്തിയ ശേഷമുള്ള നടപടിക്രമങ്ങൾ ഗണ്യമായി കുറയ്ക്കാനും സമയം ലാഭിക്കാനും സാധിക്കും. ഏകദേശം 45 മിനിറ്റോളം വരുന്ന പ്രക്രിയയാണ് വെറും നാല് മിനിറ്റിലേയ്ക്ക് ചുരുങ്ങുന്നത്. ഇതുവഴി കള്ളക്കടത്തും തടയാൻ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Advertisment