സെപ്റ്റംബർ 22 വരെ പാസ്‌പോർട്ട് സേവനങ്ങൾ തടസപ്പെടും; മുന്നറിയിപ്പുമായി അബുദാബി ഇന്ത്യൻ എംബസി

New Update
indian passport

അബുദാബി: സെപ്റ്റംബർ 22 വരെ പാസ്‌പോർട്ട് സേവനങ്ങൾ തടസപ്പെടുമെന്ന മുന്നറിയിപ്പുമായി അബുദാബി ഇന്ത്യൻ എംബസി. പാസ്പോർട്ട് സേവ സംവിധാനത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിന്റെ ഭാ​ഗമായാണ് നടപടി. ഇന്ന് മുതൽ 22 വരെയാണ് പാസ്പോർട്ട് സേവനങ്ങൾ തടസപ്പെടുക.

Advertisment

എംബസിയിലും ബി.എൽ.എസ് കേന്ദ്രങ്ങളിലും പാസ്പോർട്ട് സർവീസുകൾ മുടങ്ങും. ബി.എൽ.എസ് കേന്ദ്രങ്ങൾ നൽകിയ അപ്പോയിന്റ്മെന്റുകൾ സെപ്റ്റംബർ 23 മുതൽ 27 വരെയുള്ള ദിവസങ്ങളിലേക്ക് മാറ്റി നൽകുമെന്നും മറ്റ് കോൺസുലാർ സേവനങ്ങൾക്ക് തടസമുണ്ടാവില്ലെന്നും എംബസി അറിയിച്ചു.

Advertisment