യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ദുബായിലെ അൽ മക്തൂം പാലത്തിൽ ജനുവരി 16 വരെ ഭാഗിക ​ഗതാ​ഗത നിയന്ത്രണം, യാത്രക്കാർക്കുള്ള ഇതര റൂട്ടുകൾ ഇങ്ങനെ

New Update
H

ദുബായ്: ദുബായിലെ അൽ മക്തൂം പാലത്തിൽ 2025 ജനുവരി 16 വരെ ഭാഗികമായി ​ഗതാ​ഗതം നിയന്ത്രിക്കുമെന്ന് റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.

Advertisment

അറ്റകുറ്റപ്പണികൾ നടക്കുന്നതിന്റെ ഭാ​ഗമായാണ് ​ഗതാ​ഗത നിയന്ത്രണം. ജനുവരി 16 വരെ തിങ്കൾ മുതൽ ശനി വരെ രാത്രി 11 മുതൽ പുലർച്ചെ 5 വരെയും ഞായറാഴ്ചകളിൽ 24 മണിക്കൂറും റോഡ് അടച്ചിടും.

​ഗതാ​ഗതം നിയന്ത്രിക്കുന്നതിനാൽ വാഹനയാത്രക്കാർ കൃത്യസമയത്ത് ലക്ഷ്യസ്ഥാനങ്ങളിലെത്താൻ ബദൽ റൂട്ടുകൾ ഉപയോഗിക്കണമെന്ന് ആർടിഎ അധികൃതർ വ്യക്തമാക്കി.

ദേര മുതൽ ബർ ദുബായ് വരെയുള്ള യാത്രക്കാർക്കുള്ള ഇതര റൂട്ടുകൾ:

 

• ബനിയാസ് റോഡ്, അൽ ഖലീജ് സ്ട്രീറ്റ്, കോർണിഷ് സ്ട്രീറ്റ് എന്നിവയിലൂടെ ഇൻഫിനിറ്റി ബ്രിഡ്ജ്

• ബനിയാസ് റോഡിലൂടെയും അൽ ഖലീജ് സ്ട്രീറ്റിലൂടെയും അൽ ഷിന്ദഗ ടണൽ

• ബനിയാസ് റോഡിലൂടെയും ഷെയ്ഖ് റാഷിദ് റോഡിലൂടെയും അൽ ഗർഹൂദ് പാലം

• ബനിയാസ് റോഡ്, ഷെയ്ഖ് റാഷിദ് റോഡ്, റിബാറ്റ് സ്ട്രീറ്റ് എന്നിവയിലൂടെ ബിസിനസ് ബേ ക്രോസിംഗ് പാലം.

 

ബർ ദുബായ് മുതൽ ദെയ്‌റ വരെ:

 

• താരിഖ് ബിൻ സിയാദ് റോഡ്, ഖാലിദ് ബിൻ അൽ വലീദ് റോഡ്, അൽ ഖലീജ് സ്ട്രീറ്റ് എന്നിവയിലൂടെ ഇൻഫിനിറ്റി ബ്രിഡ്ജ് അല്ലെങ്കിൽ അൽ ഷിന്ദഗ ടണൽ

• ഔദ് മേത്ത റോഡിലൂടെയും ഷെയ്ഖ് റാഷിദ് റോഡിലൂടെയും അൽ ഗർഹൂദ് പാലം

• ഔദ് മേത്ത, അൽ ഖൈൽ റോഡ് ദുബായ് വഴിയുള്ള ബിസിനസ് ബേ ക്രോസിംഗ് ബ്രിഡ്ജ്

Advertisment