വിജ്ഞാനവും കൗതുകവും വിരിയിച്ച് യുഎഇ സ്പേസ് ഒളിമ്പ്യാഡ്

author-image
ഗള്‍ഫ് ഡസ്ക്
New Update

അജ്‌മാൻ: ബഹിരാകാശരംഗത്തെ വൈവിദ്ധ്യമാർന്ന വിഷയങ്ങളിൽ കുട്ടികളുടെ അഭിരുചിയും പ്രതിഭാശേഷിയും കണ്ടെത്തുന്നതിന്റെ ഭാഗമായി യു എ ഇയിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കപ്പെട്ട ദ്വിദിന സ്പേസ് ഒളിമ്പ്യാഡ് ഉത്സുകരായ നിരവധി കുട്ടികളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.  

Advertisment

കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന എഡു മിത്ര ഇവന്റ് മാനേജ്‍മെന്റ് യു എ ഇ ശാഖയുടെ ആഭിമുഖ്യത്തിൽ ഗ്രേഡ് അഞ്ചു മുതൽ പന്ത്രണ്ടു വരെയുള്ള കുട്ടികൾക്കായി ജൂനിയർ, സീനിയർ സൂപ്പർ സീനിയർ എന്നീ മൂന്നു വിഭാഗങ്ങളിലായാണ് ക്യാമ്പ് നടത്തിയത്. 

അജ്‌മാൻ വൈസ് ഇന്ത്യ ആകാദമി സ്കൂളിൽ നടന്ന ക്യാമ്പിൽ യു എ ഇ യുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറിലധികം വിദ്യാർഥികൾ പങ്കെടുത്തു. 

publive-image

നേരത്തെ നടത്തിയ ശാസ്ത്ര - സാങ്കേതിക ഓൺലൈൻ പ്രിലിമിനറി പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്യാമ്പിലേക്ക് കുട്ടികളെ തിരഞ്ഞെടുത്തത്. സിലബസ് അടിസ്ഥാനമാ ക്കിയുള്ള ക്ലാസുകൾ, അന്തിമ പരീക്ഷ, ആകാശ നിരീക്ഷണവും പരിശീലനവും, ആസ്ട്രോഫോട്ടോഗ്രഫി സെഷനുകൾ, വിദഗ്ധരുടെ ഇടപെടലുകൾ എന്നിവ ഉൾപ്പെടുന്ന ആകർഷകമായ സംവാദങ്ങൾ, കരിയർ ഗൈഡൻസ് ക്ലാസുകൾ എന്നിവകൊണ്ട് ദ്വിദിന ക്യാമ്പ് പഠിതാക്കളിൽ കൗതുകമുണർത്തി.

പ്രശസ്ത ബഹിരാകാശ ശാസ്ത്ര വിദഗ്ദരായ ശരത് പ്രഭാവു ജെ, മനോഷ് ടി.എം എന്നിവരാണ് ക്‌ളാസ്സുകൾ നയിച്ചത്.

ജപ്പാൻ എറോസ്പേസിലേക്കുള്ള (JAXA) സൗജന്യ യാത്രയും സന്ദർശനവും ഉൾപ്പെടുന്ന പരിപാടിയുടെ ശീർഷക സമ്മാനം വിജയിക്കു ചടങ്ങിൽ സമ്മാനിച്ചു. ക്യാമ്പിന്റെ സമാപന ചടങ്ങിന്റെ ഉദ്ഘാടനവും സമ്മാന വിതരണവും വൈസ് ഇന്ത്യൻ അക്കാദമി സ്കൂൾ പ്രിൻസിപ്പൽ മഡോണ ജെയിംസ് നിർവഹിച്ചു.

publive-image

യുഎഇയിലെ എഡു മിത്ര ഇവന്റ് മാനേജ്‌മെന്റ് സിഇഒ മേതിൽ കോമളൻകുട്ടി അധ്യക്ഷനായിരുന്നു. എഡു മിത്രയുടെ മാനേജിംഗ് ഡയറക്ടറും സ്ഥാപകനുമായ സനീഷ് സി കെ സമ്മാനങ്ങൾ പ്രഖ്യാപിച്ചു.

വിവിധ വിഭാഗങ്ങളിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി വിജയികളായവർ :

 

ജൂനിയർ വിഭാഗം 

സിയാന സിംഗ്, ദുബായ് ഹാർട്ലാൻഡ് സ്കൂൾ, അഭിനവ് നായർ, ഇന്ത്യൻ സ്കൂൾ ദുബായ്, ഫ്രഡി ഹിസ്കോക്ക്, റോയൽ ഗ്രാമർ സ്കൂൾ ദുബായ്.

 

സീനിയർ വിഭാഗം 

നിൽ ആന്റണി ബെന്നി, ബ്രിട്ടീഷ് ഇന്റർനാഷണൽ സ്കൂൾ, അബുദാബി, അലക്സ്‌ ജോർജ്, ഹാർട്ലാൻഡ് ഇന്റർനാഷണൽ സ്കൂൾ ദുബായ്, പാർത് ചാപ്പർ, ജെംസ് മെട്രോപ്പോൾ ദുബായ്.

 

സൂപ്പർ സീനിയർ വിഭാഗം 

മുഹമ്മദ്‌ രാഷീദ് അൽ മസ്രൂയി, RAK അക്കാദമി കുസം സെക്കന്ററി, റാസ് അൽ ഖൈമ, ലെവിൻ ആന്റണി, എമിനൻസ് പ്രൈവറ്റ് സ്കൂൾ, ഫുജൈറ, ഷയാൻ ഖാൻ, ഔർ ഓൺ ഹൈസ്കൂൾ ദുബായ്.

 

 

 

 

 

 

 

 

Advertisment