ദുബായ്: യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് 2024ലെ അവസാനത്തെ നീണ്ട വാരാന്ത്യമാണ് ഡിസംബറിൽ ലഭ്യമാകുക.
ഡിസംബർ രണ്ട്, മൂന്ന് തീയതികളിലാണ് (തിങ്കൾ, ചൊവ്വ) ദേശീയ ദിന അവധി. ശനി, ഞായര്‍ വാരാന്ത്യവുമായി ചേരുമ്പോള്‍ അവധി നാല് ദിവസമായി നീളും.
യുഎഇയിലെ ഏഴ് എമിറേറ്റുകളിലും ഉടനീളമുള്ള ഈദ് അൽ ഇത്തിഹാദ് സോണുകളിൽ ഒന്നിലധികം ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുക.
ഏഴ് എമിറേറ്റുകളിലുമുളള ആഘോഷങ്ങളെ ഏകീകരിക്കുന്നതിനും പൊതുജനങ്ങൾക്ക് ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനും സമഗ്രമായ മാർഗരേഖകൾ സർക്കാർ പുറത്തുവിട്ടിട്ടുണ്ട്.
സർക്കാർ സ്ഥാപനങ്ങൾ, സ്വകാര്യ കമ്പനികൾ, സ്കൂളുകൾ, കുടുംബങ്ങൾ എന്നിവർ ദേശീയ ദിനാഘോഷത്തിൽ പങ്കുചേരാനും ആഹ്വാനമുണ്ട്.