Advertisment

ഈദ് അൽ ഇത്തിഹാദ് ആഘോഷത്തോടനുബന്ധിച്ച് മണലൂർ മണ്ഡലം കെ.എം.സി.സി ദുബായിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

New Update

ദുബായ്: യു.എ.ഇ ദേശീയ ദിനാഘോഷത്തിൻ്റെ ഭാഗമായി ഈദ് അൽ ഇത്തിഹാദ് ആഘോഷത്തോടനുബന്ധിച്ച് ദുബായ് മണലൂർ മണ്ഡലം കെ.എം.സി.സി. ദുബൈ ദേരയിലെ മെഡ് 7 അൽശിഫ അൽഖലീജ് മെഡിക്കൽ സെൻ്ററുമായി സഹകരിച്ച് ഫാമിലി വെൽനസ്സ് ഡേ എന്ന ശീർഷകത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 

Advertisment

ഗൈനക്കോളജി ഡോക്ടറുമാരുടെ നേതൃത്വത്തിൽ ബ്രെസ്റ്റ് കാൻസർ പ്രതിരോധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ഗൈനക്കോളജി, ഡെൻ്റൽ, ഓർത്തോ പെഡിക്, ഫിസിയോതെറാപ്പി, ജനറൽ, എസ്തറ്റിക് എന്നീ ഡോക്ടർമാരാണ് ക്യാമ്പിന് നേതൃത്വം നൽകിയത്. 

മണ്ഡലം ആക്ടിംഗ് പ്രസിഡണ്ട് എ.വി. റഷീദിൻ്റെ അദ്ധ്യക്ഷതയിൽ മെഡിക്കൽ സെൻ്റർ ചെയർമാൻ ഡോ: മുഹമ്മദ് ഖാസിം ഉദ്ഘാടനം ചെയ്തു. ഉസ്താദ് കട്ടിപ്പാറ അബ്ദുൾ അസീസ്, ജില്ല പ്രസിഡണ്ട്  ജമാൽ മനയത്ത് എന്നിവർ വിശിഷ്ട അതിഥികളായിരുന്നു. 

publive-image

ജില്ലാ ജന. സെക്രട്ടറി ഗഫൂർ പട്ടിക്കര, ട്രഷറർ ബഷീർ വരവൂർ, വൈ. പ്രസിഡണ്ടുമാരായ ആർ.വി.എം. മുസ്തഫ, അബു ഷമീർ, ഉമ്മർ വരവൂർ, സെക്രട്ടറി ഹനീഫ് തളിക്കുളം എന്നിവർ പ്രസംഗിച്ചു. ഉസ്താദ് കട്ടിപ്പാറ അബ്ദുൾ അസീസ് ഡോ: മുഹമ്മദ് ഖാസിമിന് സോഷ്യൽ എക്സലൻസ് അവാർഡ് നൽകി ആദരിച്ചു. 

ജില്ലാ വൈ: പ്രസിഡണ്ട്  ആർ.വി.എം. മുസ്തഫ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. മുൻ ജില്ല പ്രസിഡണ്ട് മുഹമ്മദ് വെട്ടുകാട് ആമുഖ പ്രസംഗം നടത്തി. വനിത കെ.എം.സി.സി. ജില്ല പ്രസിഡണ്ട് റസിയ ഷമീർ, ട്രഷറർ ഷക്കീല ഷാനവാസ്, വൈ: പ്രസിഡണ്ടുമാരായ റിസ്മ ഗഫൂർ, മറിയം ജാബിർ എന്നിവർ സംസാരിച്ചു. 

ഭാരവാഹികളായ ബിൻസിയ ഹനീഫ്, റീം മുഹമ്മദ്, ഹസീന തസ്നീം മണ്ഡലം ട്രഷറർ മുഹമ്മദ് ഹർഷാദ്, ഭാരവാഹികളായ അഫ്സൽ, അഹമ്മദ് ജീലാനി  എന്നിവർ നേതൃത്വം നൽകി. ജന:സെക്രട്ടറി ഷാജഹാൻ ജാസി സ്വാഗതവും കോ-ഓർഡിനേറ്റർ മുഹമ്മദ് നൗഫൽ നന്ദിയും പറഞ്ഞു.

വിവിധ നിയോജക മണ്ഡലം ഭാരവാഹികളായ ബഷീർ സെയ്തു (നാട്ടിക), മുസമ്മിൽ, ഷാഹിർ, ഇസ്മാഇൽ (ചേലക്കര) എന്നിവരും പങ്കെടുത്തു.

Advertisment