Advertisment

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉണ്ടോ ? എങ്കിൽ അമേരിക്കയിലും വാഹനം ഓടിക്കാം

New Update
H

ദുബായ്: യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് ഇനി അമേരിക്കയിലെ ടെക്സസിലും വാഹനമോടിക്കാം. പ്രത്യേക ടെസ്റ്റില്ലാതെ തന്നെ ഇവർക്ക് ടെക്സസിലെ ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കാൻ കഴിയും.

Advertisment

യുഎഇ ആഭ്യന്തര മന്ത്രാലയവും ടെക്സസിന്റെ പൊതു സുരക്ഷാ വകുപ്പും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചതിനെ തുടർന്നാണ് ഇത്. താമസക്കാർക്കും സന്ദർശകർക്കും പ്രയോജനം ചെയ്യുന്ന രീതിയിൽ നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമാണ് നടപടി.

യു.എസ്. ലൈസൻസുള്ളവർക്ക് യുഎഇയിൽ നിയമപരമായി വാഹനമോടിക്കാൻ നേരത്തെ തന്നെ സംവിധാനം നിലവിലുണ്ട്. ടെസ്റ്റുകൾക്ക് വിധേയരാകാതെ തന്നെ ഇവർക്ക് ലൈസൻസ് മാറ്റാൻ കഴിയും.

 

Advertisment