ദുബായ്: യുഎഇയുടെ ദേശീയ ദിനാഘോഷങ്ങള്‍ക്കിടെ ജനിച്ച കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ചൈല്‍ഡ് കാര്‍ സീറ്റുകള്‍ സമ്മാനമായി നല്‍കി ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി.
ഡിസംബര്‍ ഒന്നിനും അഞ്ചിനും ഇടയ്ക്കുള്ള ദിവസങ്ങളില്‍ ജനിച്ച കുഞ്ഞുകള്‍ക്കാണ് ഈദ് അല്‍ ഇത്തിഹാദിന്റെ ഭാഗമായി സമ്മാനം നല്‍കിയത്.
പദ്ധതിയുമായി സഹകരിച്ച 24 ആശുപത്രികളില്‍ നിന്നായി ഇക്കാലയളവിനുള്ളില്‍ പ്രസവിച്ച 450 അമ്മമാര്‍ക്ക് സമ്മാനം കൈമാറി.
അഞ്ചു വര്‍ഷമായി ആര്‍ടിഎ തുടരുന്ന പദ്ധതിയാണ് ഇത്. ഇക്കൂറി മൈ ബേബിസ് ഗിഫ്റ്റ് ഓണ്‍ ഈദ് അല്‍ ഇത്തിഹാദ് എന്നാണ് പേരിലാണ് പദ്ധതി നടപ്പാക്കിയത്.
ഇതിനകം 2000 അമ്മമാര്‍ക്ക് ചൈല്‍ഡ് കാര്‍ സീറ്റുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്ന് ആര്‍ടിഎ ട്രാഫിക് ആന്‍ഡ് റോഡ്‌സ് ഏജന്‍സി സിഇഒ ഹുസൈന്‍ അല്‍ ബന്ന പറഞ്ഞു.
ദുബായ് പൊലീസ്, ദുബായ് ഹെല്‍ത്ത് അതോറിറ്റി യുനിസെഫ് എന്നിവരുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കിയത്.