യുഎഇയിലെ പൊതുമാപ്പ് പദ്ധതിയുടെ കാലാവധി ഡിസംബർ 31 വരെ. രേഖകളില്ലാതെ കഴിയുന്നവർ സേവനങ്ങൾ ഉടൻ ഉപയോഗപ്പെടുത്തണമെന്ന് ജിഡിആർഎഫ്എ

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update
d

ദുബായ്: യുഎഇയിലെ പൊതുമാപ്പ് പദ്ധതിയുടെ കാലാവധി ഈ വർഷം ഡിസംബർ 31ന് അവസാനിക്കും.

Advertisment

വിസ നിയമങ്ങൾ ലംഘിച്ച് കഴിയുന്നവർ നിയമപരമായ കൃത്യമായ നടപടികൾ പൂർത്തിയാക്കാൻ പൊതുമാപ്പ് സേവനങ്ങൾ ഉടൻ ഉപയോഗപ്പെടുത്തണമെന്ന് വീണ്ടും അഭ്യർത്ഥിച്ച് ജിഡിആർഎഫ്എ.


2024 ഒക്ടോബർ 31ന് അവസാനിക്കേണ്ട പദ്ധതി സേവനം തേടുന്നവരുടെ എണ്ണം വർധിച്ചതോടെ ഡിസംബർ 31 വരെ നീട്ടുകയായിരുന്നു.


പൊതുമാപ്പ് പദ്ധതിയുടെ പ്രയോജനം ഉപയോഗപ്പെടുത്താൻ വേഗം നടപടി ആരംഭിക്കണമെന്ന് ഡയറക്ടറേറ്റ് നിർദ്ദേശിച്ചു.

യുഎഇയിൽ ദീർഘകാലമായി രേഖകളില്ലാതെ കഴിയുന്നവർക്ക് തങ്ങളുടെ താമസം നിയമപരമാക്കാനുള്ള അവസരമാണ് പൊതുമാപ്പ് പദ്ധതി.


പൊതുമാപ്പ് സേവനങ്ങൾ തേടുന്ന കുടുംബങ്ങൾക്കും കുട്ടികൾക്കും ആശ്വാസകരമായ അനുഭവം നൽകുന്നതിനായി ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്, അൽ അവീറിലെ പൊതുമാപ്പ് ടെന്‍റിൽ കുട്ടികൾക്കായി പ്രത്യേക കളിസ്ഥലം തുറന്നു.


ഇവിടം കുട്ടികൾക്ക് വിദ്യാഭ്യാസപരവും വിനോദപരവും അനുഭവങ്ങൾ ഉറപ്പാക്കുന്നതിന് അനുയോജ്യമായ അടിസ്ഥാന സൗകര്യങ്ങളോടെയാണു സജ്ജീകരിച്ചിരിക്കുന്നത്.

Advertisment