New Update
/sathyam/media/media_files/2024/12/30/DkltlrqXTNTiYc7l5Oqz.jpeg)
ദുബായ്: ദുബായ് അൽ ബർഷയിലെ കെട്ടിടത്തിൽ തീപിടിത്തമുണ്ടായ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് ദുബായ് സിവിൽ ഡിഫൻസ്.
Advertisment
തീ പൂർണമായി അണച്ചെങ്കിലും സുരക്ഷ ഉറപ്പാക്കാനുള്ള അടിയന്തര പ്രവർത്തനങ്ങൾ പുരോ​ഗമിക്കുകയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
മോൾ ഓഫ് എമിറേറ്റ്സിന് സമീപത്തെ താമസസമുച്ചയത്തിലെ കെട്ടിടത്തിലാണ് ഞായറാഴ്ച രാത്രി തീപിടിത്തമുണ്ടായത്. താമസക്കാരെ അതിവേ​ഗം ഒഴിപ്പിക്കാനായതിനാൽ വൻ ദുരന്തം ഒഴിവായി.
പൊതുജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് കെട്ടിടത്തിന് മുന്നിലെ റോഡ് താൽക്കാലികമായി അടച്ചിരിക്കുകയാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us