ദുബായ് : ഇറാൻ – ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ദുബായിലേക്കുള്ള കൂടുതൽ വിമാന സർവീസുകൾ റദ്ദാക്കിയതോടെ ദുരിതത്തിലായി യാത്രക്കാർ.
ഈ മാസം 13 ന് ആരംഭിച്ച ഇറാൻ-ഇസ്രയേൽ പ്രതിസന്ധിയെത്തുടർന്നുണ്ടായ വ്യോമാതിർത്തിയിലെ തടസ്സങ്ങളാണ് ലോകമെമ്പാടുമുള്ള വിമാന സർവീസുകളിൽ ഈ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചത്.
മേഖലയിലെ വ്യോമാതിർത്തി അടച്ചതിനെ തുടർന്ന് ലോകത്തിലെ ഏറ്റവും തിരക്കേറിയ വ്യോമ ഇടനാഴികളിലൊന്നായ യുഎഇ-ഇന്ത്യ വിമാന സർവീസുകളും താളം തെറ്റിയിരുന്നു.
ഒട്ടേറെ വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്തതോടെ നൂറുകണക്കിന് യുഎഇ നിവാസികളും വിനോദസഞ്ചാരികളും ദുരിതത്തിലായി.