തൃശൂര്‍ സ്വദേശി അബൂദാബിയില്‍ നിര്യാതനായി

New Update
2613535-abdul-kalam-azad

അബൂദാബി: ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂര്‍ സ്വദേശി അബൂദാബിയില്‍ നിര്യാതനായി. ബനിയാസില്‍ കുടുംബ സമേതം താമസിച്ചുവന്ന തൃശൂര്‍ പൂവത്തൂര്‍ പെരിങ്ങാട് സ്വദേശി അബ്ദുല്‍ കലാം ആസാദ് (56) ആണ് മരണപ്പെട്ടത്.

Advertisment

മുസഫ മോഡല്‍ സ്‌കൂള്‍ അധ്യാപിക സബിതയുടെ ഭര്‍ത്താവാണ്. ശാരീരിക അസ്വസ്ഥയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

മകന്‍ മെഹ്ബിന്‍ ആസാദ് മോഡല്‍ സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. മൃതദേഹം പെരിങ്ങാട് മഹല്ല് ഖബര്‍സ്ഥാനില്‍ ഖബറടക്കി.