യു.എ.ഇ കെ.എം.സി.സി ഫൗണ്ടഴ്സ് ഓർഗനൈസേഷന്റെ 'മഠത്തിൽ മുസ്തഫ അവാർഡ്' യഹ്യാ തളങ്കരക്ക്

New Update
d3400ecd-e657-4f19-81a2-e3affa24868e

ദുബായ്: പ്രവാസലോകത്ത് സാമൂഹ്യ, സാംസ്കാരിക, ജീവകാരുണ്യ, വിദ്യാഭ്യാസ രംഗങ്ങളിൽ സമഗ്ര സംഭാവന നൽകിയ കെ.എം.സി.സി. പ്രവർത്തകരെ അംഗീകരിക്കുന്നതിന്റെ ഭാഗമായി യു.എ.ഇ കെ.എം.സി.സി. ഫൗണ്ടഴ്സ് ഓർഗനൈസേഷൻ നൽകുന്ന 'മഠത്തിൽ മുസ്തഫ അവാർഡ്' ഇത്തവണ ദുബായ് കെ.എം.സി.സി. ജനറൽ സെക്രട്ടറി യഹ്യാ തളങ്കരക്ക് സമ്മാനിക്കും.

Advertisment

ചൊവ്വാഴ്ച കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിലാണ് അവാർഡ് ജൂറി ചെയർമാൻ എം.കെ. മുനീർ എം.എൽ.എ പ്രഖ്യാപനം നടത്തിയത്. 

അവാർഡ് ജൂറി അംഗവും വേൾഡ് കെ.എം.സി.സി. വൈസ് പ്രസിഡന്റുമായ യു. അബ്ദുല്ല ഫാറൂഖി, പാട്രൺ പി.എ. ഹംസ, ഫൗണ്ടേഴ്സ് ചെയർമാൻ പി.എ. അബൂബക്കർ ഹാജി, ജനറൽ കൺവീനർ ഇബ്രാഹിംകുട്ടി ചൊക്ലി, ഹക്കീം തുപ്പിലക്കാട്, ഹുസൈൻ ചെറുതുരുത്തി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

പ്രവാസ സമുഹത്തിലെ മികച്ച സംഘടനാ പ്രവർത്തകരെ ആദരിക്കുക എന്ന ഉദ്ദേശത്തോടെയാണ് മഠത്തിൽ മുസ്തഫയുടെ സ്മരണയിൽ ഈ പുരസ്കാരം നൽകുന്നത്.

Advertisment