Advertisment

യുഎഇ ഗോൾഡൻ വിസ സ്വന്തമാക്കി ഫുഡ് വ്ലോഗർ ഫിറോസ് ചുട്ടിപ്പാറ

H

ദുബായ്: യുഎഇ ഗോൾഡൻ വിസ സ്വന്തമാക്കി ഫുഡ് വ്ലോഗർ ഫിറോസ് ചുട്ടിപ്പാറ. വിസാ നടപടികൾ പൂർത്തിയാക്കിയ ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നാണ് പാലക്കാട് സ്വദേശിയായ ഫിറോസ് പാസ്പോർട്ട് സ്വീകരിച്ചത്. 10 വർഷത്തെ വിസയാണ് പതിച്ചിരിക്കുന്നത്.

മാസങ്ങൾക്ക് മുമ്പാണ് ഫിറോസ് ഗോൾഡൻ വിസക്ക് അപേക്ഷിച്ചത്. അപേക്ഷ സമർപ്പിച്ച് അധികം വൈകാതെ ഇസിഎച്ചിന്റെ നേതൃത്വത്തിൽ വിസ നടപടികൾ പൂർത്തിയാക്കുകയും ​ഗോൾഡൻ വിസ കൈമാറുകയുമായിരുന്നു. 

ഗോൾഡൻ വിസ നേടാൻ തന്നെ സഹായിച്ച ഇഖ്ബാൽ മാർക്കോണിക്ക് സന്തോഷ സൂചകമായി ഫിറോസ് ഒരു ആടിനെ സമ്മാനമായി നൽകിയതും ശ്രദ്ധേയമായി. ദുബായിലെ ഫാമിൽ നിന്നും വാങ്ങിയ ആടുമായാണ് ഗോൾഡൻ വിസ സ്വീകരിക്കാൻ ഫിറോസ് ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്ത് എത്തിയത്.

Advertisment