Advertisment

അബുദാബിയിൽ മാരകലഹരി മരുന്ന് കൈവശം വെച്ചതിന് രണ്ട് പേർ അറസ്റ്റിൽ; കണ്ടെടുത്തത് അഞ്ച് കിലോ കൊക്കെയ്ൻ

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update
arrest uae

ദുബായ്: അബുദാബിയിൽ മാരകലഹരി മരുന്ന് കൈവശം വെച്ചതിന് രണ്ട് പേർ അറസ്റ്റിൽ. ഒരു ലാറ്റിനോക്കാരനെയും അറബ് വംശജനെയുമാണ് അബുദാബി പൊലീസ് അറസ്റ്റ് ചെയ്തത്. അറബ് പൗരന്റെ സഹായത്തോടെ ലാറ്റിനോക്കാരനാണ് അഞ്ച് കിലോയോളം കൊക്കെയ്ൻ സൂക്ഷിച്ചത്. 

തുടർച്ചയായി സംഘത്തെ നിരീക്ഷിച്ചുവന്ന അധികൃതർ അതിസൂക്ഷ്മമായി നടത്തിവന്ന ഓപ്പറേഷന്റെ ഭാ​ഗമായാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് അബുദാബി പൊലീസിന്റെ ക്രിമിനൽ സെക്യൂരിറ്റി വിഭാഗത്തിലെ ആന്റി ഡ്രഗ്സ് ഡയറക്ടറേറ്റ് ഡയറക്ടർ മേജർ താഹിർ ഗരീബ് അൽസി പറഞ്ഞു. 

ലഹരിമരുന്ന് മാഫിയയുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 8002626 എന്ന നമ്പറിൽ ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.

Advertisment