Advertisment

ദുബായ് ഗ്ലോബൽ വില്ലേജ്; വിഐപി പാസുകളുടെ മുൻ‌കൂർ ബുക്കിംഗ് 23ന് ആരംഭിക്കും

Global-Village-awards.

ദുബായ്: ഗ്ലോബൽ വില്ലേജ് സീസൺ 28-ൽ സന്ദർശകർക്കായൊരുക്കുന്ന വിഐപി പാസുകളുടെ മുൻ‌കൂർ ബുക്കിംഗ് സെപ്റ്റംബർ 23ന് ആരംഭിക്കും. 23-ന് രാവിലെ 10 മണി മുതൽ ഈ പാക്കേജുകൾ ബുക്ക് ചെയ്യാൻ സാധിക്കുമെന്നും ഈ വർഷം പരിമിതമായ അളവിൽ മാത്രമാണ് വിഐപി പാക്കുകൾ ലഭ്യമാക്കുന്നതെന്നും അധികൃതർ അറിയിച്ചു. ടിക്കറ്റുകളുടെ നേരിട്ടുള്ള വില്പന സെപ്റ്റംബർ 30 മുതൽ വിർജിൻ മെഗാസ്റ്റോർ ടിക്കറ്റ് വെബ്സൈറ്റിലൂടെ ആരംഭിക്കും.

Advertisment

നാല് വിഐപി പാക്കുകളാണ് ഇത്തവണ പ്രഖ്യാപിച്ചിരിക്കുന്നത്. സിൽവർ വിഐപി പാക്കിന് 1,750 ദിർഹം, ഗോൾഡ് വിഐപി പാക്കിന് 2,250 ദിർഹം, പ്ലാറ്റിനം വിഐപി പാക്കിന് 2,950 ദിർഹം, ഡയമണ്ട് വിഐപി പാക്കിന് 7,000 ദിർഹം എന്നിങ്ങനെയാണ് വിഐപി പാക്കിന്റെ ടിക്കറ്റ് നിരക്കുകൾ.

ഇത്തവണ 30 ഡയമണ്ട് വിഐപി പാക്കുകൾ മാത്രമാണ് ലഭ്യമാക്കിയിരിക്കുന്നത്. ഈ പാക്കുകളിലൊന്നിൽ ഒരു സമ്മാനം ഒളിപ്പിച്ച് വെച്ചിട്ടുണ്ടെന്നും ഇത് ലഭിക്കുന്ന ഭാഗ്യശാലിക്ക് 28,000 ദിർഹം സമ്മാനമായി ലഭിക്കുമെന്നും സംഘാടകർ അറിയിച്ചു.

https://globalvillage.ae/en/vip-packs എന്ന ലിങ്കിൽ ഗ്ലോബൽ വില്ലേജ് വിഐപി പാക്കുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. വിഐപി പാർക്കിംഗ് സ്റ്റിക്കറുകൾ, വിഐപി പാർക്കിംഗ് കാർഡുകൾ, വിഐപി എൻട്രി ടിക്കറ്റുകൾ, വിഐപി വണ്ടർ പാസ് കാർഡുകൾ, ഗ്ലോബൽ വില്ലേജിലെ പ്രീമിയം വിനോദപരിപാടികളിലേക്കുള്ള ടിക്കറ്റുകൾ, മറ്റു ആനുകൂല്യങ്ങൾ തുടങ്ങിയവയും വിഐപി പാക്കുകളിലൂടെ സന്ദർശകർക്ക് ലഭ്യമാക്കും.

Advertisment