പാലക്കാട് ജില്ലയിലും യുഡിഎഫ് കുതിപ്പ്   ആഘോഷമാക്കി പ്രവാസലോകത്ത് ഇൻകാസ്  ഫുജൈറ പാലക്കാട് ജില്ലകമ്മറ്റി

New Update
Pic-2

യു എ ഇ: കേരളത്തിലും പാലക്കാട് ജില്ലയിലും യുഡിഎഫ്  കുതിപ്പ്   ആഘോഷമാക്കി പ്രവാസലോകത്ത് ഇൻകാസ്  ഫുജൈറ പാലക്കാട് ജില്ലകമ്മറ്റി.ജില്ലയിൽ പതിറ്റാണ്ടുകൾ ആയി എൽഡിഎഫ്  ഭരിച്ചിരുന്ന നെല്ലായ വിളയൂർ മുതുതല അടക്കമുള്ള പഞ്ചായത്തുകളും പട്ടാമ്പി നഗരസഭ മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് അടകകം തിരിച്ചുപിടിച്ചുകൊണ്ടാണ് യുഡിഎഫ്  വൻ തിരിച്ചു വരവ് നടത്തിയത് കേക്കു മുറിച്ചും മധുരം വിതരണം ചെയ്‌തും ഇൻകാസ് പ്രവർത്തകർ ഫുജൈറയിൽ യുഡിഎഫ്  ന്റെ വിജയം ആഘോഷമാക്കി.

Advertisment

ഇൻകാസ് യു എ ഇ നാഷണൽ  കമ്മറ്റി സീനിയർ ജനറൽ സക്രട്ടറി കെ സി അബൂബക്കർ ആഘോഷ പരിപാടികൾ ഉത്ഘാടനം ചെയ്തു. പത്ത് വർഷത്തെ പിണറായിയുടെ അഴിമതി ഭരണത്തിനും കൊള്ളക്കും വർഗ്ഗീയ പ്രീണനത്തിനും ജനദ്രോഹ നടപടിക്കും എതിരായ വിധിയെഴുത്താണിതെന്ന് അദ്ദേഹം പറഞ്ഞു.

പാലക്കാട് ജില്ലാ പ്രസിഡന്റ് ഉസ്മാൻ ചൂരക്കോട് സ്റ്റേറ്റ് കമ്മറ്റി ട്രഷറർ ജിതേഷ് നമ്പറോൻ വർക്കിംഗ്‌ പ്രസിഡന്റ് നാസർ പറമ്പിൽ. ജില്ലാ വൈസ്പ്രസിഡന്റ് മാരായ മണികണ്ഠൻ ഷാനവാസ്‌ നദീർ.സെക്രട്ടറി മാരായ സുബൈർ അപ്ന.OT സുബൈർ.ജോയിൻ ട്രഷറർ കബീർ. തുടങ്ങിയവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി

Advertisment