യു.എ.ഇ: കാൽപന്ത് കളിയുടെ ആവേശം പ്രവാസലോകത്തെ പ്രകമ്പനം കൊള്ളിക്കുന്നതിനായി ഇൻകാസ് ഫുജൈറ പാലക്കാട് ജില്ലകമ്മറ്റിയുടെ നേതൃത്വത്തിൽ ഇൻകാസ്ഓ സൂപ്പർ കപ്പ് ഇന്ത്യ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് സീസൺ 1 കിക്ക് ഓഫ് ചെയ്യുന്നു
കാൽപന്ത് കളിയുടെ ആവേശം പ്രവാസലോകത്തെ പ്രകമ്പനം കൊള്ളിക്കുന്നതിനായി ഇൻകാസ് ഫുജൈറ പാലക്കാട് ജില്ലകമ്മറ്റിയുടെ നേതൃത്വത്തിൽ ഇൻകാസ്ഓ സൂപ്പർ കപ്പ് ഇന്ത്യ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് സീസൺ 1 കിക്ക് ഓഫ് ചെയ്യുന്നു.
ഏപ്രിൽ 19 ശനിയാഴ്ച ഫുജൈറയിലെ ജമാഹീർ ഫുട്ബോൾ ഗൗണ്ടിൽ വൈകീട്ട് 7 മണിക്ക് കിക്ക് ഓഫ് ചെയ്ത് ആരംഭിക്കുന്ന ഇൻകാസ് സൂപ്പർ കപ്പ്. സീസൺ വൺ ൽ യു എഇ ലെ പ്രകൽഭരായ 16 ടീമുകൾ പങ്കെടുക്കുന്നു.
ഇൻകാസ് ഫുജൈറ പാലക്കാട് ജില്ലകമ്മറ്റിയുടെ നേതൃത്വത്തിൽ അണിയിച്ചൊരുക്കുന്ന ആവേശോജ്ജ്വലമായ ഫുട്ബോൾ ടൂർണ്ണമെന്റിൽ യു എ ഇ യിലെ മുഴുവൻ ഫുട്ബോൾ പ്രേമികളും ഇൻകാസിന്റെ നേതാക്കളും മറ്റുഎല്ലാ ജില്ലാ കമ്മറ്റിക്കളും പ്രവർത്തകരും പങ്കെടുക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു…