New Update
/sathyam/media/media_files/5pLYxLUeifWucgM45F8u.jpg)
ദുബായ്: മലയാളി യുവാവ് ദുബായില്‍ ഹൃദയാഘാതം മൂലം മരിച്ചു. തലശ്ശേരി ചേറ്റംകുന്ന് സ്വദേശി മുഹമ്മദ് ഷാസ് (29) ആണ് മരിച്ചത്. സ്വകാര്യ ധനമിടപാടു സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.
Advertisment
മെയ് അഞ്ചിനായിരുന്നു മുഹമ്മദ് ഷാസിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. കല്യാണത്തിനായി നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെയായിരുന്നു മരണം. എന്‍. പി. മൊയ്തു-വി. കെ.ഷഹന ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: റാബിയ, റിയൂ.