New Update
/sathyam/media/media_files/2026/01/24/samajam-1-2026-01-24-13-29-01.jpeg)
അബുദാബി: അബുദാബി മലയാളി സമാജത്തിൻ്റെ യു.എ.ഇ. ഓപ്പൺ അത്‌ലറ്റിക് മീറ്റിൽ 96 പോയിൻ്റുകൾ നേടി അബുദാബി ഇന്ത്യൻ സ്കൂൾ മുറൂർ ഓവറോൾ ചാമ്പ്യൻമ്മാരായി. 63 പോയിൻ്റുകൾ നേടിയ ദുബൈ മില്ലേനിയം സ്കൂളിനാണ് രണ്ടാം സ്ഥാനം.
അബുദാബി അത്‌ലറ്റിക് ക്ലബിൽ വെച്ച് നടന്ന മീറ്റിൽ ദുബൈ, അബുദാബി, അൽ ഐൻ എന്നിവിടങ്ങളിലെ സ്കൂളുകളിൽ നിന്നായി നാനൂറിൽപ്പരം കായിക താരങ്ങൾ പങ്കെടുത്തു. ഏറെ വാശിയേറിയ കായിക മൽസരത്തിൽ വ്യക്തിഗത ചാമ്പ്യൻഷിപ്പിലും അബുദാബി ഇന്ത്യൻ സ്കൂളിൻ്റെ മേധാവിത്വം തന്നെയായിരുന്നു. ഏറ്റവും കൂടുതൽ കുട്ടികളെ പങ്കെടുപ്പിച്ചതിനുള്ള സമ്മാനം എമിറേറ്റ്സ് ഫൂച്ചർ ഇൻ്റർനാഷനൽ സ്കൂൾ നേടി.
കായിക മേളയുടെ ഉദ്ഘാടനം സമാജം പ്രസിഡണ്ട് സലിം ചിറക്കൽ ദീപശിഖയ്ക്ക് തിരികൊളുത്തി കൊണ്ട് നിർവഹിച്ചു.ജനറൽ സെക്രട്ടറി ടി.വി. സുരേഷ്കുമാർ, വൈസ് പ്രസിഡണ്ട് ടി.എം. നിസാർ, സമാജം കോർഡിനേഷൻ ചെയർമ്മാൻ യേശുശീലൻ, വൈസ് ചെയർമ്മാൻ എ. എം. അൻസാർ, ജനറൽ കൺവീനർ സുരേഷ് പയ്യന്നൂർ,ഇന്ത്യാ സോഷ്യൽ സെൻ്റർ പ്രസിഡണ്ട് ജയചന്ദ്രൻ നായർ, ജനറൽ സെക്രട്ടറി സത്യ ബാബു ,കേരള സോഷ്യൽ സെൻ്റർ പ്രസിഡണ്ട് മനോജ്കുമാർ, ജനറൽ സെക്രട്ടറി സജീഷ് നായർ, സ്പോർട്സ് സെക്രട്ടറി റഷീദ് അയിയൂർ, സമാജം വനിത വിഭാഗം കൺവീനർ ലാലി സാംസൺ, ബാലവേദി പ്രസിഡണ്ട് വൈർദർശ് ബിനു , രഖിൻ സോമൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. സ്പോർടസ് സെക്രട്ടറി സുധീഷ് കൊപ്പം സ്വാഗതവും ട്രഷറർ യാസിര്‍ അറഫാത്ത് നന്ദിയും പറഞ്ഞു.
വിവിധ വിഭാഗങ്ങളിലെ വ്യക്തിഗത ചാമ്പ്യൻമ്മാരായി ഹസ്സ സക്കറിയ (അബുദാബി ഇന്ത്യൻ സ്കൂൾ), തേജസ്വിനി (ബ്രിട്ടീഷ് ഓർക്കിഡ് ), ഒമർ സക്കറിയ (അബുദാബി ഇന്ത്യൻ സ്കൂൾ), സുധിക്ഷ അരുൺ (മില്ലെനിയം സ്കൂൾ ദുബൈ), ജയ് മണി കണ്ഠൻ (അബുദാബി ഇന്ത്യൻ സ്കൂൾ), അമ്റ അഹ്‌ലൻ (മില്ലേനിയം ദുബൈ), അരുൺ വർഗീസ് (അബുദാബി ഇന്ത്യൻ സ്കൂൾ) അനിക വെൻഗലേയൻ (ഭാവൻസ് സ്കൂൾ അബുദാബി), അഖിൽ അഫ്സൽ ( മില്ലെനിയം ദുബൈ) ബാല സേതുമാധവൻ (അബുദാബി ഇന്ത്യൻ സ്കൂൾ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
--Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us