അക്കാഫ് വനിതാവിഭാഗം സംഘടിപ്പിച്ച നൂപുരധ്വനി സീസൺ 3 സമാപിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update
98829389-aaa9-462e-96e9-9d65aee716c3

ദുബായ്: അക്കാഫ് ഇവെന്റ്സ് വനിതാ വിഭാഗം സംഘടിപ്പിച്ച നൂപുരധ്വനി സീസൺ 3 ഷാർജ സഫാരി മാളിൽ അരങ്ങേറി. ബോംബെ മാർച്ച് 12 എന്ന ചലച്ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വരികയും നിരവധി മലയാള ചിത്രങ്ങളിൽ പ്രാമുഖ്യമുള്ള വേഷങ്ങളിൽ അഭിനയിക്കുകയും ചെയ്ത ജ്യോതി കൃഷ്ണ മുഖ്യാതിഥിയായിരുന്നു. 

Advertisment

പ്രമുഖ നോവലിസ്റ്റ് ശ്രീമതി ഗീത മോഹൻ  അതിഥിയായിരുന്നു. ഇന്ത്യാ രാജ്യത്തോടുള്ള ദേശസ്നേഹം കൂടുതൽ  വിളിച്ചൊതുന്ന സ്കിപ്റ്റും ദേശഭക്തി ഗാനങ്ങളും കാണികളുടെ കൂടുതൽ പ്രശംസകിട്ടിയ പരിപാടികളായിരുന്നു എന്ന് അക്കാഫ് മുഖ്യ രക്ഷാധികാരി ഐസക് ജോൺ പട്ടാണി പറമ്പിൽ അഭിപ്രായപെട്ടു. 

അക്കാഫിൽ പ്രാതിനിധ്യമുള്ള കോളേജ് അലുമിനികളിലെ വനിതകളെ  ഒരു കുടക്കീഴിൽ അണിനിരത്തി അവരുടെ സർഗ്ഗ വാസനകൾക്കു വേദി കണ്ടെത്തതാൻ  അക്കാഫ് വനിതാ വിഭാഗം നടത്തുന്ന പ്രവർത്തന മികവിന്റെ ആവിഷ്കാരമായിരുന്നു വേദിയിൽ നടന്ന ഓരോ പരിപാടികൾക്കും ലഭിച്ചവൻ പിന്തുണയും കരഘോഷവും. 

നൂപുരധ്വനിയുടെ വിജയകരമായ നടത്തിപ്പിനായി അഞ്ചു ജോബർട് (സെന്റ് തെരേസാസ് കോളേജ് എറണാകുളം) രശ്മി റോയ് (വിമല കോളേജ് തൃശൂർ) എന്നിവർ ജനറൽ കൺവീനർമാരും, പുഷ്പ മഹേഷ് (എം ജി കോളേജ്, തിരുവനന്തപുരം), റസീന റഫീഖ് (മലബാർ ക്രിസ്ത്യൻ കോളേജ്, കോഴിക്കോട്) എന്നിവർ ജോയിന്റ് കൺവീനർമാരുമായ വിപുലമായ കമ്മിറ്റി പ്രവർത്തിച്ചിരുന്നു. 

അക്കാഫ് വനിതാ വിഭാഗം ചെയർ പേഴ്സൺ റാണി സുധീർ, പ്രസിഡന്റ് വിദ്യ പുതുശ്ശേരി, ജനറൽ സെക്രട്ടറി രശ്മി ഐസക്, ട്രഷറര്‍ സിന്ധു ജയറാം, വൈസ് പ്രസിഡന്റ് ശ്രീജ സുരേഷ്, ജോയിന്റ് സെക്രട്ടറി മുന്ന ഉല്ലാസ് എന്നിവർ പരിപാടികൾ പൂർണ്ണമായും ഏകോപിപ്പിച്ചു. 

അക്കാഫ് ചെയർമാൻ ഷാഹുൽ ഹമീദ്, പ്രസിഡന്റ് ചാൾസ് പോൾ. ജനറൽ സെക്രട്ടറി വി എസ് ബിജു കുമാർ, സെക്രട്ടറി മനോജ് കെ വി, ട്രെഷറർ ജൂഡിൻ ഫെർണാണ്ടസ്,  ചീഫ് കോർഡിനേറ്റർ അനൂപ് അനിൽ ദേവൻ, കൾച്ചറൽ & ചാരിറ്റി കോർഡിനേറ്റർ  വി സി മനോജ്.  എന്നിവർ പരിപാടികൾക്ക് മാർഗ്ഗ നിർദ്ദേശം നൽകി.

Advertisment