New Update
/sathyam/media/media_files/2025/11/17/oicf-family-meet-2025-11-17-15-17-33.jpg)
ഷാർജ: ഒഐസിഎഫ് ഷാർജ 'കുടുംബോണം 2025' അജ്‌മാൻ ഹമീദിയ പാർക്കിൽ വെച്ച് ആഘോഷിച്ചു. ജനറൽ കൺവീനർ റോബിൻ പദ്മകാരന്റ നേതൃത്വത്തിൽ നടന്ന ആഘോഷ പരിപാടിയിൽ വർക്കിംഗ് പ്രസിഡണ്ട് ഹാരിസ് പയ്യോളി അധ്യക്ഷതവഹിച്ചു.
Advertisment
ഒ.ഐ.സി.എഫ് ചെയർമാൻ ദിജേഷ് ചേനോളി ഉദ്ഘാടനം ചെയ്തു. അൻവർ അമ്പൂരി, എസ്.എം ജാബിർ, നവാസ് തേക്കട, ഷഫീക് മുഹമ്മദ്, ഷഹൽ ഹസ്സൻ, അൻസാർ, ഹകീം ചവറ, സലിം അമ്പൂരി,മജീന്ദ്രൻ, അഫ്സൽ കോട്ടയം, അൻസാർ, റഹിം കണ്ണനല്ലൂർ, ലിജി അൻസാർ, ശ്രീജിത റോബിൻ, അജീന, ജൂബി ജാബിർ, പ്രിയ പ്രദീപ് എന്നിവർ സംസാരിച്ചു.
എഡ്യൂക്കേഷൻ എക്സ് ലൻസ് അവാർഡ് വിതരണവും നടത്തി. ആക്ടിംഗ് സെക്രട്ടറി നൗഫാദ് മാഹി സ്വാഗതവും ട്രഷറർ സിറാജുദ്ദീൻ നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us