അബുദാബി: ട്രഡീഷണൽ മാർഷൽ ആർട്സ് ഗ്രാൻഡ് മാസ്റ്ററും ടി എം എ ഫൗണ്ടറുമായ ഷിഹാൻ മുഹമ്മദ് ഫായിസ് ചന്ദ്രൻ സെൻസായി എന്നിവരുടെ നേതൃത്വത്തിൽ ബ്ലാക്ക് ബെൽറ്റ് ഗ്രേഡിംഗ് ടെസ്റ്റും സെറിമണിയും നടത്തി.
സാമൂഹിക സാംസ്കാരിക ഫിറ്റ്നസ് രംഗത്തെ പ്രമുഖ നേതാക്കളുൾപ്പെടെ പങ്കെടുത്ത പ്രൗഢമായ സദസ്സിൽ ഗ്രേഡിങ് ടെസ്റ്റ് വിജയികൾക്ക് ബ്ലാക്ക് ബെൽറ്റും സർട്ടിഫിക്കറ്റും സമ്മാനിച്ചു.
രണ്ടു ദിവസങ്ങളിലായി നടന്ന ടെസ്റ്റിൽ സ്റ്റാമിന & ഫിറ്റ്നസ് ടെസ്റ്റ്, സിലബസ് ടെസ്റ്റ്, എഴുത്തു പരീക്ഷ, വൈവ തുടങ്ങി വിവിധ തരത്തിലുള്ള ടെസ്റ്റുകൾ നടന്നു.
മുഹമ്മദ് ഫിറോസ് സെക്ന്റ് ഡാൻ, ഫഹദ് സഖാഫി ചെട്ടിപ്പടി സെക്കന്റ് ഡാൻ, അബ്ദുഷുക്കൂർ ഫസ്റ്റ് ഡാൻ,യൂസഫ് പൊട്ടണം ചാലിൽ ഫസ്റ്റ് ഡാൻ,നാസിം മുഹമ്മദ് ഫസ്റ്റ് ഡാൻ,വിശാൽ ജയൻ ഫസ്റ്റ് ഡാൻ,ദൈവിക് ശ്രീധര ഫസ്റ്റ് ഡാൻ എന്നിവർ ബെൽറ്റും സർട്ടിഫിക്കറ്റും ഏറ്റുവാങ്ങി ഇത് ഏഴാമത് ബാച്ചാണ് ടി എം എ യിൽ നിന്നും ബ്ലാക്ക് ബെൽറ്റ് നേടി പുറത്ത് വരുന്നത്.
ടി എം എ ഹെഡ് കോട്ടേഴ്സിൽ വെച്ച് നടന്ന പ്രൗഢമായ ചടങ്ങിൽ പ്രമുഖ നേതാക്കൾ പ്രതിഭകളെ അനുമോദിച്ചു പരിപാടിയിൽ ഷിഹാൻ മുഹമ്മദ് ഫായിസ് കണ്ണപുരം, സെൻസായി ചന്ദ്രൻ ബ്ലാക്ക് ബെൽറ്റ് സെറിമണിക്ക് നേതൃത്വം നൽകി.
/sathyam/media/media_files/2025/04/21/jXXs2F9cCPnghNnr8SW3.jpg)
എൻജിനിയർ മുഹമ്മദ് , സെൻസായി മുനീർ,സെൻസായി ഹാഷിം , സെൻസായി റനീഷ്, സെൻസായി ഫാസിൽ,സെൻസായി മുഹമ്മദ് ഷാഫി,സെൻബായി റസാഖ് ,സെമ്പായി നൗഫൽ, സംസാരിച്ചു സെൻബായി ഷാഫി നദി പറഞ്ഞു