സുഹൃത്തിന്റെ ഓർമകളിൽ നിറഞ്ഞു രക്തദാന ക്യാമ്പ്. എല്‍ബിഎസ് കോളേജ് അലുംനി (സിഇകെഎ) യുഎഇയില്‍ നടത്തിയ ക്യാമ്പിൽ നൂറോളം പേർ പങ്കെടുത്തു

New Update
blood donation camp

ദുബായ്: അകാലത്തിൽ പൊലിഞ്ഞു പോയ എല്‍ബിഎസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് കാസറഗോഡ് യുഎഇ അലുംനി സ്ഥാപക പ്രസിഡന്റും അക്കാഫ് ഇവന്റസിന്റെ ട്രഷററും ആയിരുന്ന അഷറഫ് അഹ്‌മദിന്റെ അഞ്ചാം ചരമവാർഷികത്തിൽ നടത്തിയ രക്തദാന ക്യാമ്പിൽ നൂറോളം പേർ പങ്കെടുത്തു. 

Advertisment

എന്നും ജീവകാരുണ്യ പ്രവർത്തനത്തിൽ മുന്നിൽ നിന്നും പ്രവർത്തിച്ച സുഹൃത്തിന്റെ പഴയ കാല ഓർമ്മകൾ അയവിറക്കി കൊണ്ടു കൂടെ പഠിച്ചവരും, അക്കാഫ്, സിഇകെഎ യുഎഇ അലുംനിയിൽ കൂടെ പ്രവർത്തിച്ചവരും രക്തം നൽകി. 

സിഇകെഎ നടത്തിയ ക്യാമ്പിൽ അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ, സിഇകെഎ പ്രസിഡന്റ് ഷരീഫ്, അക്കാഫ് ചെയർമാൻ ശാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി വി എസ് ബിജുകുമാർ, ട്രഷറർ ജൂഡിൻ ഫെർണാണ്ടസ്, സെക്രട്ടറി മനോജ് കെ.വി, ജോയിന്റ് സെക്രട്ടറി രഞ്ജിത്ത് കോടോത്ത്, കൺവീനർ ആഖ്യിൽ പൈകാട്ടു, സിഇകെഎ സെക്രട്ടറി ഉണ്ണികൃഷ്ണൻ, സിഇകെഎ ട്രഷറർ അനീഷ് അനന്തൻ, അക്കാഫ് റപ്പ് ഉല്ലാസ് ഉമർ, ബിഡികെ പ്രതിനിധി പ്രയാഗ്  എന്നിവർ പങ്കെടുത്തു. 

ദുബായ് ആരോഗ്യവകുപ്പിന്റെ സർട്ടിഫിക്കറ്റും നൽകി. ഹോസ്പിറ്റൽ ഗ്രൂപ്പ് സിഇകെഎയെ ആദരിച്ചു.

Advertisment