New Update
/sathyam/media/media_files/waCHnc1aSOIwJdHEIKkI.jpg)
അജ്മാന്‍: അജ്മാനില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച കൊല്ലം കുണ്ടറ സ്വദേശി റൂബന്‍ പൗലോസിന്റെ (സച്ചു- 17) മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ ദിവസം രാത്രി ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട എയർ അറേബ്യയുടെ വിമാനത്തിലാണ് നാട്ടിലേക്ക് കൊണ്ടുപോയത്.
Advertisment
അജ്മാന്‍ ഗ്ലോബല്‍ ഇന്ത്യന്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ സച്ചു കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെയാണ് ചേബര്‍ ഓഫ് കൊമേഴ്‌സിനടുത്തുള്ള കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്ന് വീണ് മരണപ്പെടുന്നത്.
യു.എ.ഇ യിലെ പ്രമുഖ നിയമസ്ഥാപനമായ യാബ് ലീഗല്‍ സര്‍വീസസ് സി.ഇ.ഒ സലാം പാപ്പിനിശ്ശേരി, സാമൂഹ്യപ്രവര്‍ത്തകന്‍ നിഹാസ് ഹാഷിം എന്നിവരുടെ നേതൃത്വത്തിലാണ് നിയമനടപടികള്‍ പൂർത്തീകരിച്ചു മൃതദേഹം നാട്ടിലെത്തിക്കുവാൻ സാധിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us