/sathyam/media/media_files/0I454JLgsE3z3Kd48ATx.jpg)
അബുദാബി: മടവൂർ സിഎം സെന്ററിന് കീഴിൽ പ്രസ്ഥാനിക കൂട്ടായ്മയോടു കൂടി നടത്തപ്പെടുന്ന സിഎം വലിയുല്ലാഹി ആണ്ടു നേർച്ചക്ക് വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.
അഡ്വൈസറി ബോർഡ് പി വി അബൂബക്കർ മുസ്ല്യാർ, ഉസ്മാൻ സഖാഫി തിരുവത്ര, ഹമീദ് ഈശ്വര മംഗലം, സിദ്ധീഖ് അൻവരി, ഹമീദ് പരപ്പ (അഡ്വൈസറി ബോർഡ്) ഹംസ അഹ്സനി (ചെയർമാൻ) ഇഖ്ബാൽ മസ്ലിയാർ, അശറഫ് മന്ന, ഹസൈനാർ അമാനി, തൻസീർ ഹുമൈദി (വൈസ് ചെയർമാൻ), നാസർ മാസ്റ്റർ (ജനറൽ കൺവീനർ) ശാഫി പട്ടുവം, റഫീഖ് അണ്ടോണ, അയ്യൂബ് കൽപകഞ്ചേരി, ഗബീർ കന്മനം (കൺവീനർമാർ) പി.സി ഹാജി (ഫിനാൻസ് കൺവീനർ) ഫഹദ് സഖാഫി ചെട്ടിപ്പടി (കോർഡിനേറ്റർ) ലത്തീഫ് ഹാജി മാട്ടൂൽ, അഖ്ലാഖ് ചൊക്ലി (ഫുഡ് & റീഫ്രഷ്മെൻറ്) സലാം ഇർഫാനി സമദ് സഖാഫി (പബ്ലിസിറ്റി) അസ്ഫാർ മാഹി ജലീൽ വെണ്ണക്കോട് (മീഡിയ) സിദ്ധീഖ് ഫൈസൽ കരേക്കാട് യാസിർ വേങ്ങര (ഐ ടി) സുബൈർ ചെലവൂർ മമ്മദു വേങ്ങര (വളണ്ടിയർ).
ഏപ്രിൽ 12 വെള്ളി വൈകുന്നേരം ഏഴു മണി മുതൽ അബുദാബിയിലെ ഐഐസിസി ഓഡിറ്റോറിയത്തിൽ നടക്കും ഐസിഎഫ്, ആർഎസ്സി, കെസിഎഫ് മർകസ് ഗ്ലോബൽ, ഇന്റനാഷണൽ നേതാക്കൾ പങ്കെടുക്കും. മുസ്ലിം ജമാഅത്ത് കോഴിക്കോട് ജില്ലാ പ്രസിഡന്റും മടവൂർ സി എം സെന്റർ ജനറൽ സിക്രട്ടറിയുമായ ടി കെ. അബ്ദുറഹ്മാൻ ബാഖവി മടവൂർ മുഖ്യാഥിതി ആയിരിക്കും.
ബാപ്പുട്ടി ദാരിമി എടക്കര മുഖ്യ പ്രഭാഷണം നടത്തും. സിഎം അനുസ്മരണം മൗലിദ് ദിക്ർ ഹൽക ദുആ മജ്‌ലിസ് തുടങ്ങി വിവിധ പരിപാടികൾ അരങ്ങേറും. സ്വാഗത സംഘം രൂപീകരണ സംഗമത്തിൽ പി വി അബൂബക്കർ മൗലവി, ഉസ്മാൻ സഖാഫി തിരുവത്ര, ടി കെ അബ്ദുറഹ്മാൻ ബാഖവി മടവൂർ, അബ്ദുള്ള സഅദി ചെറുവാടി, ഇബ്രാഹിം സഖാഫി താത്തൂർ, ഉമർ സഖാഫി ചെതലയം, ഹംസ അഹ്സനി വയനാട് ഹമീദ് പരപ്പ ബാപ്പുട്ടി ദാരിമി, ഇക്ബാൽ മുസ്ലിയാർ സംസാരിച്ചു. നാസർ മാസ്റ്റർ സ്വാഗതവും ഫഹദ് സഖാഫി ചെട്ടിപ്പടി നന്ദിയും പറഞ്ഞു.