Advertisment

സിഎം വലിയുല്ലാഹി ആണ്ടു നേർച്ച നടത്തി

author-image
ഗള്‍ഫ് ഡസ്ക്
New Update
cm andu nercha

അബുദാബി: മടവൂർ സിഎം സെന്റർ അബുദാബിയും ഐസിഎഫ് അബുദാബിയും ചേർന്ന് ഖുതുബുൽ ആലം സിഎം വലിയുള്ളാഹിയുടെ 34-മത് ഉറൂസ് മുബാറക് ഐഐസിസി ഓഡി‌റ്റോറിയത്തിൽ വെച്ച് പ്രൌഡ ഗംഭീരമായി നടത്തി. 

Advertisment

അനുസ്മരണ പ്രഭാഷണം, സിഎം മൗലിദ്, ബുർദ പാരായണം തുടങ്ങി വിവിധ പരിപാടികൾ നടന്നു. ഐസിഎഫ്, മർകസ്, ആർ എസ് സി, കെ സി എഫ് സംഘടനകളുടെ ഇന്റർനാഷണൽ, ഗ്ലോബൽ, നാഷണൽ, സെൻട്രൽ നേതാക്കൾ സംബന്ധിച്ചു. മടവൂർ സിഎം. സെന്റർ ജനറൽ സിക്രട്ടറി യും മുസ്ലിം ജമാഅത്ത് കോഴിക്കോട് ജില്ലാ പ്രസിഡണ്ടുമായ ടി കെ അബ്ദുറഹ്മാൻ ബാഖവി മടവൂർ മുഖ്യഥിതിയായിരുന്നു.

മർകസ് ഗ്ലോബൽ പ്രസിഡന്റ് ഉസ്മാൻ സഖാഫി തിരുവത്രയുടെ അധ്യക്ഷതയിൽ ഐ സി എഫ് യു ഇ നാഷണൽ പ്രസിഡന്റ് മുസ്തഫ ദാരിമി കാടാങ്കോട് ഉറൂസ് മുബാറക് ഉൽഘാടനം ചെയ്തു. ബാപ്പുട്ടി ദാരിമി എടക്കര സി എം അനുസ്മരണ പ്രഭാഷണം നടത്തി.

അബ്ദുൽ ലത്തീഫ് സഖാഫി മദനീയം സമാപന ദുആക്ക്‌ നേതൃത്വം നൽകി. അബ്ദുൽ ഹമീദ് ഈശ്വര മംഗലം, ഹംസ മദനി തെന്നല, അബ്ദുൽ ഹമീദ് പരപ്പ, കബീർ മുസ്‌ലിയാർ, സിദ്ധീഖ് അൻവരി, ഷാഫി പട്ടുവം, തൻസീർ ഹുമൈദി, ഇക്ബാൽ മുസ്‌ലിയാർ പങ്കെടുത്തു. നാസർ മാഷ് സ്വാഗതവും ഫഹദ് സഖാഫി ചെട്ടിപ്പടി നന്ദിയും പറഞ്ഞു. 

Advertisment