ആർഎസ്‌സി അബുദാബി സോൺ 'റിട്രൈസ് 2കെ24' സ്നേഹ സംഗമം ഘടിപ്പിച്ചു

author-image
ഗള്‍ഫ് ഡസ്ക്
New Update
retrise 2k24

അബുദാബി: ആർഎസ്‌സി അബുദാബി സോൺ 2013 -14 വർഷത്തെ കമ്മറ്റി എക്സിക്യൂട്ടീവ് അംഗങ്ങളും അവരുടെ ഫാമിലിയും ചേർന്ന് ‘’റിട്രൈസ് 2കെ24’’ എന്ന പേരിൽ സംഘടിപ്പിച്ച സ്നേഹ സംഗമം നവ്യാനുഭവമായി.

Advertisment

ആർഎസ്‌സി 2013-14 കൂട്ടായ്മയുടെ 10 -ാം വാർഷിക ആഘോഷ സംഗമം കൂടിയായിരുന്നു ഇത്.  

അബുദാബി റബ്ദാൻ പാർക്കിൽ വൈകിട്ട് അഞ്ചു മണി മുതൽ രാത്രി 11:30 വരെ നീണ്ടു നിന്ന ഡേ നൈറ്റ് ക്യാമ്പ് പൂർണാർത്ഥത്തിൽ വിഭവ സമൃദ്ധമായിരുന്നു.

വർഷം തോറും സംഗമിക്കാറുള്ള ഈ കൂട്ടായ്മ സ്നേഹ പങ്കുവെപ്പിലും കരുതലിലും മറ്റുള്ളവർക്ക് ഒരു മാതൃകയാണ്.

യുഎഇയിലെയും പ്രത്യേകിച്ച് അബുദാബിയിലെയും സഘടനാ പരിപാടികളിലും പൊതു പരിപാടികളിലും ഈ കൂട്ടായ്മയുടെ കോർഡിനേഷനിലുള്ള സംഘാടനവും പിന്തുണയും എടുത്തു പറയേണ്ടത് തന്നെയാണ്. 

യുഎഇയിലെ ഔദ്യോഗിക സോഷ്യൽ വളണ്ടിയർ കൂട്ടായ്മയായ റെഡ് ക്രസന്റ്, അബുദാബി പോലീസ്, മഅൻ, ദുബൈ കെയർ, വളണ്ടിയർ.എ ഇ തുടങ്ങി കൂട്ടായ്മയിലും പലരും അംഗങ്ങളായി പ്രവർത്തിക്കുന്നത് ഇവരുടെ കൂട്ടായ പ്രവർത്തങ്ങൾക്ക് വലിയ ഊർജ്ജം പകരുന്നു എന്നത് എടുത്തു പറയേണ്ടതാണ്. 

വിവിധ പരിപാടികളുൾപ്പെടുത്തിയായിരുന്നു റിട്രൈസ് സംഗമം. ഹലാ റബ്ദാൻ, പോളോ അസാഡോ, സ്പിരിച്വൽ ഹീലിംഗ്, പൊസാ ഇൻയോ, മിന്നത്തുൽ ബാരി, എക്സിറ്റ് ഫോട്ടോ ഷൂട്ട് തുടങ്ങി വിവിധ സെഷനുകൾ നടന്നു കുട്ടികൾക്കായി പ്രത്യേക മത്സര പരിപാടികളും സഘടിപ്പിച്ചിരുന്നു. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും നൽകി.

അബൂബക്കർ അസ്ഹരി പ്രാർത്ഥന നടത്തി. ഹമീദ് സഖാഫി പുല്ലാര, അബ്ദുൽ ബാരി പട്ടുവം, മുനീർ പാണ്ഡ്യാല, ഹംസ നിസാമി, അസ്ഫാർ മാഹി, യാസിർ വേങ്ങര, ശിഹാബ് സഖാഫി നാറാത്ത് അഖ്ലാഖ് ചൊക്ലി, ശിഹാബ് സഖാഫി മുണ്ടക്കോട് വിവിധ സെഷനുകൾക്ക് നേതൃത്വ നൽകി.

സമദ് സഖാഫി മുണ്ടക്കോട് സ്വാഗതവും ഫഹദ് സഖാഫി ചെട്ടിപ്പടി നന്ദിയും പറഞ്ഞു യുഎഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഫാമിലികളും റിട്രൈസ് 2K24 സംഗമത്തിൽ പങ്കെടുക്കാനായി എത്തിയിരുന്നു

Advertisment