അബുദാബി: പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന അബുദാബിയിലെ മുതിർന്ന മാധ്യമ പ്രവർത്തകനും മലയാളി സമാജം കോർഡിനേഷൻ്റെ മുൻ ചെയർമാനുമായ ടി.പി. ഗംഗാധരന് മലയാളി സമാജവും കോർഡിനേഷൻ കമ്മിറ്റിയും സംയുക്തമായി യാത്രയയപ്പ് നൽകി.
മലയാളി സമാജം പ്രസിഡണ്ട് സലിം ചിറക്കലിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോർഡിനേഷൻ ചെയർമ്മാൻ ബി. യേശുശീലൻ, സമാജം വൈസ് പ്രസിഡണ്ട് ടി.എം. നിസാർ, ജോ. സെക്രട്ടറി ഷാജഹാൻ ഹൈദരലി , വനിത വിഭാഗം കൺവീനർ ലാലി സാംസൺ, കോർഡിനേഷൻ ജനറൽ കൺവീനർ സുരേഷ് പയ്യന്നൂർ, വൈസ് ചെയർമ്മാൻ എം.എം. അൻസാർ, കൺവീനർമ്മാരായ കെ.വി. ബഷീർ, നസീർ പെരുമ്പാവൂർ, സമാജം മുൻ ജനറൽ സെക്രട്ടറിമാരായ എൻ.പി . മുഹമ്മലി, സതീഷ് കുമാർ, നിബു സാം ഫിലിപ്പ്, എം.യു ഇർഷാദ്,സംഘടന ഭാരവാഹികളായ സാബു അഗസ്റ്റിൻ, ബിജു വാര്യർ, കെ. എസ്സ് സി. സ്പോർട്സ് സെക്രട്ടറി മുഹമ്മദലി എന്നിവർ സംസാരിച്ചു.
ടി.പി. ഗംഗാധരനും ഭാര്യ മീര ഗംഗാധരനും മറുപടി പ്രസംഗം നടത്തി. ചടങ്ങിനു സമാജം ജനറൽ സെക്രട്ടറി ടി.വി. സുരേഷ് കുമാർ സ്വാഗതവും അസിസ്റ്റന്റ് ട്രഷറർ സൈജു പിള്ള നന്ദിയും പറഞ്ഞു.
മലയാളി സമാജം, കോർഡിനേഷർ കമ്മിറ്റി എന്നിവരെ കൂടാതെ അരങ്ങ് സാംസ്കാരിക വേദി, ഇൻകാസ് അബുദാബി അബുദാബി സാംസ്കാരിക വേദി, ഫെണ്ട്സ് എ.ഡി. എം.എസ്സ്, ഇന്ദിര ഗാന്ധി വീക്ഷണം ഫോറം എന്നീ സംഘടനകളും സ്നേഹോപഹാരങ്ങൾ നൽകി.