അജ്മാൻ: മോഹൻ കാവാലത്തിന്റെ സ്നേഹസ്മരണയ്ക്കായി വേൾഡ് മലയാളി കൗൺസിലും അൽഖുവൈനും, ഫ്രണ്ട്സ് പാട്ടുകൂട്ടവും, ദുബായ് ഒയാസിസ് ലയൺസ് ക്ലബും കൈകോർത്തുകൊണ്ട് ജനുവരി 19 ന് അജ്മാൻ ഗ്ലോബൽ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ 'മോഹനരാഗതരംഗം'എന്ന പേരിൽ ഒരു ഹൃദ്യമായ സംഗീത സായാഹ്നം സംഘടിപ്പിച്ചു.
മോഹന്‍ കാവാലത്തെ സ്മരിച്ചുകൊണ്ട് കവി എം.ടി പ്രദീപ്കുമാര്‍ രചനയും ആലാപനവും യ്തവതരിപ്പിച്ച ഹൃദയസ്പര്‍ശിയായ കവിതയോടെ പരിപാടികള്‍ ആരംഭിച്ചു.
നാദബ്രഹ്മം ഓർക്കസ്ട്രയുടെ അകമ്പടിയോടെ, മോഹൻ കാവാലത്തിന്റെ പ്രിയപ്പെട്ട 30 ഓളം ഗാനങ്ങൾ പ്രമുഖ കലാകാരന്മാർ അദ്ദേഹത്തിന് സ്നേഹാഞ്ജലി അർപ്പിച്ചുകൊണ്ട് വേദിയില്‍ അവതരിപ്പിച്ചു. ദീപാ ലിജിന്‍ പരിപാടിയുടെ അവതരണം നിര്‍വ്വഹിച്ചു.
വേൾഡ് മലയാളി കൗൺസിലിനു വേണ്ടി സുനിൽ ഗംഗാധരൻ, ലയൺസ് ക്ലബ്ബിനുവേണ്ടി വിജയ് മാധവൻ, ഫ്രണ്ട്സ് പാട്ടുകൂട്ടത്തിന് വേണ്ടി വിദ്യ പുതുശ്ശേരി, കൂടാതെ ഐസക് ജോൺ പട്ടാണി പറമ്പിൽ, മോഹനചന്ദ്രൻ, ജയരാജ്, വി.പി. ശ്രീകുമാർ, സി.എ. ബിജു, ഷാഹുൽ ഹമീദ്, സി.യു. മത്തായി, മേനോൻ, ചാക്കോ ഊളക്കാടൻ, പ്രവീൺ എന്നിവർ ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തി.
ഡബ്ല്യുഎംസി മിഡിൽ ഈസ്റ്റ് ചെയർമാൻ സന്തോഷ് കേട്ടേത് എല്ലാവരുടെയും പിന്തുണയ്ക്കും പങ്കാളിത്തത്തിനും നന്ദി പറഞ്ഞു. വി.സി. മനോജ്, വിദ്യ, ബിനു തോമസ്, രാജു പയ്യന്നൂര്‍, മധു നായർ, മാത്യു ഫിലിപ്പ്, ഇഗ്നേഷ്യസ്, ജയൻ വടക്കേവീട്ടിൽ, കിഷോർ, സോമസുന്ദരൻ നായർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.